കൊയിലാണ്ടി: രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും ആദ്യകാല ഫോട്ടോഗ്രാഫറുമായ പന്തലായനി കേളപ്പൻ (88) നിര്യാതനായി. ശാന്ത സ്റ്റുഡിയോ ഉടമയായിരുന്നു. സഹകരണ മേഖലയിലും പ്രവർത്തിച്ചു. സംഘടന കോൺഗ്രസ്, ജനത പാർട്ടി, കോൺഗ്രസ് എസ്, എൻ.സി.പി എന്നിവയിൽ പ്രവർത്തിച്ചു. കോഴിക്കോട് ജില്ല സഹകരണ ബാങ്ക്, സർവിസ് സഹകരണ ബാങ്ക്, ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി എന്നിവയുടെ ഡയറക്ടർ, സ്റ്റേറ്റ് കോഓപറേറ്റിവ് യൂനിയൻ മെംബർ, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, പത്രലേഖകൻ, കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷൻ എക്സിക്യുട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നിർമല. മക്കൾ: അമൃത. അമ്പിളി, പരേതയായ അജിത. മരുമക്കൾ: ജയപ്രകാശ്, സുജോഷ്, പരേതനായ അജിത്. സഹോദരങ്ങൾ: സരോജിനി, ശാരദ, ശാന്ത, പരേതനായ കുഞ്ഞിക്കമാരൻ.