ഫറോക്ക്: ചുങ്കം ഫാറൂഖ് കോളജ് റോഡ് സഫയിൽ ഡോ. ഹംസ നഹ (78) നിര്യാതനായി. മലപ്പുറം ജില്ലയിലെ താനൂർ, ചെട്ടിപ്പടി, ഒതുക്കുങ്ങൽ, കോഴിക്കോട്ടെ കുണ്ടായിതോട്, ചെറൂപ്പ ആരോഗ്യകേന്ദ്രങ്ങളിലും ബീച്ച് ആശുപത്രിയിലും സിവിൽ സർജനായിരുന്നു. സർവിസിൽനിന്ന് വിരമിച്ചശേഷം ഫാറൂഖ് കോളജിെൻറ കീഴിലുള്ള ജൂബിലി ഹെൽത്ത് സെൻററിൽ 20 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഭാര്യ: കെ.എം. ജമീല.
മക്കൾ: അബ്ദുൾ ഷുക്കൂർ നഹ, ഷഹനാസ്, ഹാഷിം (പ്രിൻസിപ്പൽ, ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ) താഷിബ് (ബിസിനസ്). മരുമക്കൾ: ടി.പി. കുഞ്ഞാലൻകുട്ടി(ബിസിനസ്, എടവണ്ണ) ഷംല, ബേനസീർ വേങ്ങാട്ട്, ജസ്ന. ഖബറടക്കം ശനിയാഴ്ച എട്ടു മണിക്ക് ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.