ഫറോക്ക്: മുസ്ലിം ലീഗ് നേതാവും മുൻ ഫറോക്ക് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ചുങ്കം തേനുട്ടി കല്ലിങ്ങൽ ടി.എം. പോക്കുട്ടി (72) നിര്യാതനായി. ചുങ്കം മൻസ ഉൽ ഉലൂം മദ്റസ പ്രസിഡൻ റാണ്. തലഞ്ഞിപ്പാടം ഹിദായത്തുൽ ഇസ്ലാം മദ്റസ സ്ഥാപക നേതാവും, ഫറോക്ക് മഹല്ല് ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റി ഭാരവാഹിയും, പേട്ട മഹല്ല് ദുരിതാശ്വാസ കമ്മിറ്റി അംഗമായും, ഫറോക്ക് പഞ്ചായത്ത് ലീഗ് ഭാരവാഹിയായും, ബേപ്പൂർ മണ്ഡലം ലീഗ് കമ്മിറ്റി അംഗമായും, ദീർഘകാലം പേട്ട മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു. രണ്ടു തവണ ഫറോക്ക് ഗ്രാമപഞ്ചായത്ത് അംഗമായി.
ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, സഹിറാ ബാനു, നൗഷദ, സഫിയ. മരുമക്കൾ: ഉസ്മാൻ, പി.കെ. ഷരീഫ്, അബ്ദുസ്സമദ്, റുബീന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ആലിക്കുട്ടി, ഉമ്മാച്ച കുട്ടി, പരേതരായ ബിച്ചു പാത്തുമ്മ, മറിയം, ആമിന.