നാദാപുരം: വലിയ ജുമാ മസ്ജിദ് ഖാദിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹ്മദ് മൗലവി (70) നിര്യാതനായി. കേരള സംസ്ഥഥാന ജംഇയ്യയത്തുൽ ഉലമ ജില്ല ട്രഷറർ, കേരള സുന്നീ ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ്, എസ്.വൈ.എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ ഫലാഹിയ്യ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻറ്, അരൂർ ദാറുൽ ഖൈർ, മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക പഠന കേന്ദ്രം, നാദാപുരം ശംസുൽ ഉലമ കീഴന സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം, പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്റസ കമ്മിറ്റി പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. നാദാപുരം എം.വൈ. എം യത്തീംഖാന, ടി.ഐ.എം കമ്മിറ്റി, ഐഡിയൽ ഇസ്ലാമിക് സൊസൈറ്റി പ്രസഡൻറായും, വടകര താലൂക്ക് ജംഇയ്യത്തുൽ ഖുളാത്തിെൻറ പ്രസിഡൻറ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ നിരവധി മദ്റസ കമ്മിറ്റികളുടെ ഉപദേശക സമിതി അംഗമാണ്. മക്കൾ: റൈഹാനത്ത്, ഹഫ്സത്ത്, പരേതനായ മുഹമ്മദ് ഖൈസ്. മരുമക്കൾ: അലി ദാരിമി, നാസർ, താഹിറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മഹ്മൂദ്, അബ്ദുൽ സലാം, പരേതരായ മമ്മു, അന്ത്രു ഹാജി.