വെള്ളിമാട്കുന്ന്: ജനകീയ ഹോമിയോ ഡോക്ടർ രാമകൃഷ്ണൻ (86) നിര്യാതനായി. 60 വർഷത്തിലധികം മൂഴിക്കൽ, പറമ്പിൽ ബസാർ, ചേവരമ്പലം, കാരന്തൂർ, കണ്ണാടിക്കൽ, വെള്ളിപറമ്പ്, തൊണ്ടയാട്, പയിമ്പ്ര, എന്നിവിടങ്ങളിൽ ക്ലിനിക്ക് നടത്തിയിരുന്നു. ചേവായൂർ പുൽപ്ര നെടുങ്ങാട്ട് പെരച്ചൻ വൈദ്യരുടേയും തോട്ടുങ്ങൽ കല്യാണിയുടേയും മകനാണ്. കലാ സാഹിത്യ സാംസ്കാരിക രംഗത്തു സജീവമായ ഡോക്ടർ ഗായകനുമായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: സുനിൽ (ബിസിനസ്), നീന, പരേതനായ പ്രദീപൻ. മരുമക്കൾ: മഹേഷ്, ഡോ. ഹൈമ, മിന്നിക. സഹോദരങ്ങൾ: പരേതരായ ഡോ. ബാലകൃഷ്ണൻ, ഡോ. രാധാകൃഷ്ണൻ, പത്മിനി, ദേവയാനി, ചന്ദ്രമതി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.