വേങ്ങേരി: ഇംഗ്ലീഷ് ഭാഷാപണ്ഡിതനും റിട്ട. അധ്യാപകനും കല-സാംസ്കാരിക പ്രവർത്തകനുമായ വേങ്ങേരി അഴകോത്ത് പറമ്പത്ത് എ.പി. ഗംഗാധരൻ നായർ (86) നിര്യാതനായി. ഇംഗ്ലീഷ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ഫൊണറ്റിക്സ് അസോസിയേഷൻ അംഗമായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: സനൽകുമാർ, മുരളീധരൻ (സിൽവർ ലൈൻസ്, കോഴിക്കോട്), പ്രമോദ് (അക്ഷയ ടൂൾസ്, കുന്ദമംഗലം). മരുമക്കൾ: മിനി, വിന്ധ്യ (ടീച്ചർ, ഓക്സ്ഫഡ് ഇന്റർനാഷനൽ സ്കൂൾ), നിഷ. സഹോദരങ്ങൾ: സുലോചന, സുകുമാരൻ, പരേതരായ ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ, ശ്രീനിവാസൻ, മീനാക്ഷി അമ്മ. സഞ്ചയനം വ്യാഴാഴ്ച.