You are here

യു​നെ​സ്‌​കോ​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക  പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ ‘ഈ​ന്ത​പ്പ​ന’

11:28 AM
14/12/2019
അ​ബൂ​ദ​ബി: അ​റ​ബ് സം​സ്‌​കാ​ര​ത്തി​​െൻറ അ​ട​യാ​ള​മാ​യ ‘ഈ​ന്ത​പ്പ​ന’ യു​നെ​സ്‌​കോ​യു​ടെ അ​ദൃ​ശ്യ സാം​സ്‌​കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്താ​ണ് ഈ​ന്ത​പ്പ​ന സാം​സ്‌​കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
കൊ​ളം​ബി​യ​യി​ലെ ബാ​ഗോ​ട്ട​യി​ൽ ന​ട​ന്ന യു​നെ​സ്‌​കോ ഇ​ൻ​റ​ർ ഗ​വ​ൺ​മ​െൻറ​ൽ ക​മ്മി​റ്റി​യു​ടെ 14ാം വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ് ഈ​ന്ത​പ്പ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, മൗ​റി​ത്താ​നി​യ, മൊ​റോ​കോ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, സൗ​ദി അ​റേ​ബ്യ, സു​ഡാ​ൻ, തു​നീ​ഷ്യ, യ​മ​ൻ എ​ന്നീ 14 അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ​യാ​ണ് ഈ​ന്ത​പ്പ​ന പ​ട്ടി​ക​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​തെ​ന്ന് യു.​എ.​ഇ സാം​സ്‌​കാ​രി​ക വൈ​ജ്ഞാ​നി​ക വി​ക​സ​ന മ​ന്ത്രി നൂ​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ് അ​ൽ കാ​ബി അ​റി​യി​ച്ചു. ഇ​ത് അ​റ​ബ് സാം​സ്‌​കാ​രി​ക ഐ​ക്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും ഭാ​വി ത​ല​മു​റ​ക​ൾ​ക്കാ​യി അ​വ സം​ര​ക്ഷി​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.   യു.​എ.​ഇ ദേ​ശീ​യ പൈ​തൃ​ക​ത്തി​​െൻറ എ​ട്ട്  ചി​ഹ്​​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. 
മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ഒ​ട്ടേ​റെ സം​യു​ക്ത ഫ​യ​ലു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും യു.​എ.​ഇ നേ​തൃ​ത്വം ന​ൽ​കി. ഫാ​ൽ​ക്ക​ൺ​റി, ബ​ദു​ക്ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത നെ​യ്​​ത്തു രീ​തി​യാ​യ അ​ൽ സാ​ദു, നാ​ടോ​ടി കാ​വ്യ​രൂ​പ​മാ​യ അ​ൽ ത​ഗ്രൂ​ദ, യു.​എ.​ഇ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​മാ​യ അ​ൽ അ​യാ​ല, നൃ​ത്ത​വും ക​വി​ത​യും ഒ​ത്തു​ചേ​രു​ന്ന അ​ൽ റ​സ്ഫ, ഒ​ത്തു​േ​ച​ർ​ന്ന്​ ഇ​രി​ക്കു​ന്ന ഇ​ട​മാ​യ മ​ജ്​​ലി​സ്, ക​ഹ്​​വ എ​ന്ന അ​റ​ബി​ക് കോ​ഫി,  പ്ര​ക​ട​ന രൂ​പ​മാ​യ അ​ൽ അ​സി എ​ന്നി​വ​യാ​ണ് നേ​ര​ത്തേ യു​നെ​സ്‌​കോ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്.
Loading...
COMMENTS