Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ സുധാകരനെ പുകച്ചു പുറത്തുചാടിച്ചത് ഉപജാപക സംഘം; കൺവീനർ സ്ഥാനത്തുനിന്ന് തന്നെയും മാറ്റാൻ ശ്രമമെന്ന് അടൂർ പ്രകാശ്

text_fields
bookmark_border
https://www.madhyamam.com/tags/adoor-prakash
cancel
camera_alt

അടൂർ പ്രകാശ്, കെ. സുധാകരൻ 

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ പുകച്ചു പുറത്തുചാടിച്ചതാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. സുധാകരനെ മാറ്റിയ പോലെ, കൺവീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നതായി സംശയം തോന്നുന്നുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കാഴ്ചക്കാരനാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറക്കിവിടാൻ ഉപജാപക സംഘം പ്രവർത്തിച്ചിരുന്നോ? എന്ന ചോദ്യത്തിന് ‘ധീരനായ കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധാകരനെ ഒറ്റപ്പെടുത്തി ആ പദവിയിൽ നിന്ന് പുകച്ചു പുറത്താക്കുകയല്ലേ ചെയ്തത്, ഉപജാപമല്ലാതെ മറ്റെന്താണ്’ -എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

താങ്കൾക്കെതിരെയും അങ്ങനെ ഒരു ഉപജാപം നടക്കുന്നുണ്ടോ? എന്ന് ചോദിക്കുമ്പോഴാണ്, ഈ പോക്ക് കാണുമ്പോൾ അങ്ങനെയൊരു നീക്കമുണ്ടോയെന്ന് സംശയം തോന്നുന്നുണ്ടെന്ന് പറഞ്ഞത്.

ഇതിന് നേതൃത്വം നൽകുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും, അന്ന് തുറന്നു സംസാരിച്ചതിനെ തുടർന്ന് തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം സോഷ്യൽ മീഡിയയിലടക്കം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘‘ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. ആരുടെ മുഖത്തുനോക്കിയും പറയും. അന്ന് മറ്റു കാര്യങ്ങൾ പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്. യു.ഡി.എഫ് കൺവീനർകസേരയിൽ ഇരുന്നശേഷം അത്തരമൊരു അനുഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കുന്ന സ്വഭാവം ള്ളവരാണെങ്കിൽ പ്രതികരിക്കും. അതേ ഞാനും ചെയ്തുള്ളു.’’ -അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

എ.ഐ.സി.സിയിൽ പ്രതീക്ഷയുണ്ട്. പ്രസിഡന്റ് ഖാർഗെയെ കണ്ട് അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഞാൻ കൊടുത്ത നിവേദനം റിപ്പോർട്ടാക്കാൻ അദ്ദേഹം എ.ഐ.സി.സിയിൽ അതിനു ചുമതലപ്പെട്ടവർക്കു നൽകി. എ.ഐ.സി.സിയാണ് തന്നെ കൺവീനറാക്കിയതെന്നും അവർ പറയുന്നതുപോലെ പ്രവർത്തിക്കുമെന്നും താൻ എന്നും പാർട്ടി ചട്ടക്കൂടിൽ നിന്നേ പ്രവർത്തിക്കാറുള്ളൂവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story