Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാവണന്റെ പത്തുതലകളായി രാഹുൽ ഗാന്ധി മുതൽ ഇലോൺ മസ്ക് വരെ; രാഷ്ട്രീയ വിവാദമായി യു.പിയിൽ കൂറ്റൻ ഹോർഡിങ്ങുകൾ

text_fields
bookmark_border
https://www.madhyamam.com/tags/lucknow
cancel

ലഖ്‌നോ: ഉത്തർ പ്രദേശിലെ ലഖ്‌നോയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും എലോൺ മസ്കും ഉൾപ്പെടെയുള്ളവരെ രാവണന്റെ പത്തു തലകളായി ചിത്രീകരിച്ച് കൂറ്റൻ ഹോർഡിങ്ങുകൾ പ്രത്യക്ഷപ്പെട്ടു. ദസറയോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൾ ബോർഡുകൾ സ്ഥാപിച്ചത്.

സനാതന രക്ഷാ സംഘം എന്ന സംഘടനയുടെ പേരിലാണ് ‘സനാതന ഭാരതത്തിന്റെ ശത്രുക്കൾ‘ -രാവണൻ എന്ന തലക്കെട്ടോടു കൂടിയ ഹോർഡിങ്ങുകൾ പ്രത്യക്ഷപ്പെട്ടത്. ഹസ്റത്ഗഞ്ച്, ഗോമതി നഗർ തുടങ്ങിയ പ്രധാന കവലകളിൽ ബോർഡുകൾ കണ്ടത് വഴിയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, യു.എസ് സംരംഭകൻ ഇലോൺ മസ്ക് എന്നിവർക്ക് പുറമെ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ബംഗ്ലാദേശി സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് യൂനുസ്, ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാക്കളായ മുക്തർ അൻസാരി, അതിഖ് അഹമ്മദ്, എസ്.പി നേതാവ് അസം ഖാൻ, യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമർ, ശത കോടീശ്വരനായ നിക്ഷേപകൻ ജോർജ് സോറോസ് തുടങ്ങിയവരെയും രാവണന്റെ തലകളായി ചിത്രീകരിച്ചിട്ടുണ്ട്.

ഇതിൽ അതിഖ് അഹമ്മദ്, 2023 ഏപ്രിലിൽ പ്രയാഗ്‌രാജിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുക്തർ അൻസാരി 2024 മാർച്ചിൽ ഉത്തർ പ്രദേശ് ജയിലിലാണ് മരണപ്പെട്ടത്.

ഹോർഡിങ്ങുകളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നുവെന്നും സനാതന സംസ്കാരത്തിന് ഇവർ ഭീഷണിയാണെന്നും ആരോപിച്ചാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.

സംഭവം വിവാദമായതിനെ തുടർന്ന് സമാജ്‌വാദി പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തി ഈ ഹോർഡിങ്ങുകൾ നീക്കം ചെയ്തു. രാഷ്ട്രീയ നേതാക്കളെയും വ്യവസായ പ്രമുഖരെയും രാവണന്റെ രൂപത്തിൽ ചിത്രീകരിച്ചത് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും ഭരണപക്ഷ -പ്രതിപക്ഷ വാക്പോരുകൾക്കും വഴിവെച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story