You are here

അ​നു​മ​തി​യാ​യി; സ​മാ​ജ​ത്തി​ൽ  എം​ബ​സി സേ​വ​ന​ങ്ങ​ൾ 28ന്​ ​തു​ട​ങ്ങും

11:53 AM
20/06/2019
അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ അ​നു​മ​തി ല​ഭി​ച്ചു. ഇ​തു പ്ര​കാ​രം ജൂ​ൺ 28ന്​ ​സേ​വ​നം ആ​രം​ഭി​ക്കും. എം​ബ​സി, ബി.​എ​ൽ.​എ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, ​െഎ.​വി.​എ​സ്​ ​േഗ്ലാ​ബ​ൽ എ​ന്നി​വ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ല​യാ​ളി സ​മാ​ജ​ത്തി​ലെ​ത്തി നേ​ടാ​നാ​കും. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ മൂ​ന്ന്​ വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന സ​മ​യം.
മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​മാ​ണ്​ തു​ട​ക്ക​ത്തി​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ഷി​ബു വ​ർ​ഗീ​സ്​ അ​റി​യി​ച്ചു. ആ​വ​ശ്യാ​നു​സ​ര​ണം സേ​വ​ന​ദി​വ​സ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. 
ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക്​ ആ​ദ്യം സേ​വ​നം എ​ന്ന രീ​തി​യി​ലാ​ണ്​ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​നാ​യി ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ക്കു​ന്ന​തി​നാ​ണ്​ ഒ​രു​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ഷി​ബു വ​ർ​ഗീ​സ്​ വ്യ​ക്​​ത​മാ​ക്കി. 
സേ​വ​നം തേ​ടി എ​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തും. ഇ​തി​നാ​യി സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക്​ ബി.​എ​ൽ.​എ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ധി​കൃ​ത​ർ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. പു​തി​യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തോ​ടെ മു​സ​ഫ, ഷാ​ബി​യ, ഷ​ഹാ​മ, മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് സി​റ്റി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​ര്‍ക്ക്​ പ്ര​യാ​സ​വും സ​മ​യ​ന​ഷ്​​ട​വു​മി​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ നേ​ടാ​നാ​കും.
മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ എം​ബ​സി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​​ന്നു​വെ​ന്ന വി​വ​രം യു.​എ.​ഇ​യി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രി​ലും എ​ത്തി​ക്കാ​ൻ വ​ലി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ സ​മാ​ജ​വും എം​ബ​സി അ​ധി​കൃ​ത​രും ഒ​രു​​ങ്ങു​ന്ന​ത്. 
മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ നോ​ട്ടീ​സ്​ ത​യാ​റാ​ക്കി ലേ​ബ​ർ​ക്യാ​മ്പു​ക​ളി​ലും മ​റ്റും വി​ത​ര​ണം ചെ​യ്​​ത്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും. മാ​ധ്യ​മ​ങ്ങ​ൾ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യും പ്ര​ചാ​ര​ണം ശ​ക്​​ത​മാ​ക്കും.
Loading...
COMMENTS