You are here

നാ​ളെ​യി​ലേ​ക്ക്​ കു​തി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക്​  അഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ രാ​ഷ്​​ട്രം

09:55 AM
29/08/2018

ദു​ബൈ:  യു.​എ.​ഇ​യു​ടെ വ​ള​ർ​ച്ച​യു​ടെ പ​താ​ക​വാ​ഹ​ക​രാ​യി മു​ന്നേ​റു​ന്ന വ​നി​താ സ​മൂ​ഹ​ത്തി​ന്​ അ​ഭി​വാ​ദ്യ​ങ്ങ​ളും ആ​ദ​ര​വു​ക​ളു​മ​ർ​പ്പി​ച്ച്​ രാ​ജ്യ​മൊ​ട്ടു​ക്കും ഇ​മ​റാ​ത്തി വ​നി​താ ദി​നം ആ​ച​രി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യ​ത്. 
ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ഒാ​രോ മ​നോ​ഹാ​രി​ത​യി​ലും സ്​​ത്രീ​ത്വ​ത്തി​െ​ൻ​റ കൈ​മു​ദ്ര​യു​ണ്ട്​ എ​ന്നു തു​ട​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ ട്വീ​റ്റു​മാ​യാ​ണ്​ യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വ​നി​താ ദി​ന​ത്തെ എ​തി​രേ​റ്റ​ത്.  
ജീ​വി​തം, നാ​ഗ​രി​ക​ത തു​ട​ങ്ങി​യ വാ​ക്കു​ക​ൾ, ഗ​ദ്യ​ത്തി​ലും പ​ദ്യ​ത്തി​ലു​മു​ള്ള സു​ന്ദ​ര​മാ​യ ആ​ശം​സ​ക​ൾ ഇ​വ​യെ​ല്ലാം സ്​​ത്രൈ​ണ പ​ദ​ങ്ങ​ളാ​ണ്. സ്​​ത്രീ മാ​ന്യ​യാ​യ കൂ​ട്ടു​കാ​രി​യും സ​ഹ​യാ​ത്രി​ക​യും ആ​ത്​​മാ​ർ​ഥ​ത​യു​ള്ള ഗു​രു​നാ​ഥ​യു​മാ​ണ്. 
രാ​ജ​കു​മാ​രി​ക​ളെ നി​ങ്ങ​ളെ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​െ​ട്ട, ചാ​രു​ത​യും മ​ഹ​ത്വ​വും പ്ര​ചോ​ദ​ന​വും കൊ​ണ്ട്​ നി​ങ്ങ​ളി​നി​യും വി​ള​ങ്ങി നി​ൽ​ക്കു​ക... എ​ന്ന ആ​ശം​സ​യും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ന​ൽ​കി. 
രാ​ഷ്​​ട്രം പ​ടു​ത്തു​യ​ർ​ത്തു​ന്ന യാ​ത്ര​യി​ൽ കൈ​കോ​ർ​ത്ത്​ മു​ന്നേ​റു​ന്ന അ​ടി​സ്​​ഥാ​ന പ​ങ്കാ​ളി​ക​ളാ​ണ്​ വ​നി​ത​ക​ളെ​ന്ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​സ​ർ​വ്വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  
വി​ക​സ​ന​ത്തി​നു സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ക​യും നേ​ട്ട​ങ്ങ​ൾ ​കൈ​വ​രി​ക്കു​ക​യും ചെ​യ്​​ത അ​വ​ർ രാ​ജ്യ​ത്തി​െ​ൻ​റ പ​ദ​വി​യെ ഏ​റെ ഉ​യ​ർ​ത്തി. മ​ന​സാ​ന്നി​ധ്യ​വും സ​മ​ർ​പ്പ​ണ​വും കൊ​ണ്ട്​ ​പ്ര​ചോ​ദി​പ്പി​ച്ച ര​ക്​​ത​സാ​ക്ഷി​ക​ളു​ടെ മാ​താ​ക്ക​ൾ വ​രും ത​ല​മു​റ​ക്ക്​ ത്യാ​ഗ​ത്തി​െ​ൻ​റ​യും ദേ​ശാ​ഭി​മാ​ന​ത്തി​െ​ൻ​റ​യും മ​ഹാ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന്​ ന​ൽ​കി​യ​വ​രാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു.  
സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ മ​ന്ത്രി ഹെ​സ്സ ബി​ൻ​ത്​ ഇൗ​സ ബു​ഹു​മൈ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​ഴു​ത്തു​കാ​രി ഫാ​ത്തി​മ അ​ൽ സാ​രി, നാ​ദി​യ അ​ൽ സ​യീ​ഗ്, ബ​ദ​ർ അ​ൽ റ​ഖ്​​ബാ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാ​ഷ്​​ട്ര​മാ​താ​വി​െ​ൻ​റ ചി​ത്രം പ​തി​പ്പി​ച്ച നാ​ണ​യ​ങ്ങ​ളി​റ​ക്കും
അ​ബൂ​ദ​ബി: സ്​​ത്രീ​ക​ളു​ടെ ശാ​ക്​​തീ​ക​ര​ണ​ത്തി​നും മു​ന്നേ​റ്റ​ത്തി​നും നി​സ്​​തു​ല സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ രാ​ഷ്​​ട്ര​മാ​താ​വി​ന്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​െ​ൻ​റ ആ​ദ​രം. ശൈ​ഖ ഫാ​ത്വി​മ ബി​ൻ​ത്​ മു​ബാ​റ​ക്കി​െ​ൻ​റ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത ര​ണ്ട്​ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം. വ​നി​താ​ദി​നാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി സെ​ൻ​​ട്ര​ൽ ബാ​ങ്ക്​ യു.​എ.​ഇ ഗ​വ​ർ​ണ​ർ മു​ബാ​റ​ക്​ റ​ഷീ​ദ്​ അ​ൽ മ​ൻ​സൂ​രി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

Loading...
COMMENTS