You are here

ലോ​ക ഇ​ന്‍ക്യു​ബേ​ഷ​ന്‍ ഉ​ച്ച​കോ​ടി​യി​ൽ കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ​ന്​ അം​ഗീ​കാ​രം 

09:45 AM
09/11/2019
മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് ആ​ര്‍ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ​ന്‍ അ​ധി​കൃ​ത​ർ യു.​ബി.​ഐ ഗ്ലോ​ബ​ലി​െൻറ പൊ​തു​ബി​സി​ന​സ് ആ​ക്സി​ല​റേ​റ്റ​ര്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു
ദോ​ഹ: ദോ​ഹ​യി​ല്‍ ന​ട​ന്ന ലോ​ക ഇ​ന്‍ക്യു​ബേ​ഷ​ന്‍ ഉ​ച്ച​കോ​ടി​യി​ൽ കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ​ന് (കെ.​എ​സ്.​യു.​എം) അം​ഗീ​കാ​രം. യു.​ബി.​ഐ ഗ്ലോ​ബ​ലി​​െൻറ പൊ​തു ബി​സി​ന​സ് ആ​ക്സി​ല​റേ​റ്റ​ര്‍ പു​ര​സ്കാ​ര​മാ​ണ്​  കേ​ര​ള​ത്തെ തേ​ടി​യെ​ത്തി​യ​ത്. ​േഡ​റ്റ അ​ധി​ഷ്ഠി​ത രീ​തി​യി​ലൂ​ടെ നി​ശ്ചി​ത നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്‍ക്യു​ബേ​റ്റ​ര്‍ പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് യു.​ബി.​ഐ ഗ്ലോ​ബ​ൽ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. സ്​​റ്റാ​ര്‍ട്ട​പു​ക​ള്‍ക്കും  പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി​ക്കും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നാ​ണ് പു​ര​സ്കാ​രം. 
കേ​ര​ള​ത്തി​ലെ സ്​​റ്റാ​ര്‍ട്ട​പ് പ​ദ്ധ​തി​ക​ളു​ടെ നി​ര്‍വ​ഹ​ണ​ത്തി​നും ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​യാ​യ കെ.​എ​സ്.​യു.​എ​മ്മി​നാ​ണ്. 
മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് ആ​ര്‍ട്ടി​ല്‍ ന​ട​ന്ന പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ ​െഡ​വ​ല​പ്മ​െൻറ്​ ബാ​ങ്ക് അ​ഡ്വൈ​സ​റി ഇ​ന്‍ക്യു​ബേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹിം മ​ന്നാ​യി, യു.​ബി.​ഐ ഗ്ലോ​ബ​ല്‍ സി.​ഇ.​ഒ അ​ലി അ​മി​ന്‍ എ​ന്നി​വ​രി​ല്‍നി​ന്ന് കെ.​എ​സ്.​യു.​എം ബി​സി​ന​സ് ലി​ങ്കേ​ജ​സ്ഇ​ന്‍ക്യു​ബേ​ഷ​ന്‍ മേ​ധാ​വി അ​ശോ​ക്  കു​ര്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
 സ്​​റ്റോ​ക്​ ഹോം ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന യു.​ബി.​ഐ  ഗ്ലോ​ബ​ലി​​െൻറ പു​ര​സ്കാ​രം സാ​ങ്കേ​തി​ക സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലെ പ്ര​ധാ​ന പു​ര​സ്കാ​ര​മാ​ണ്.
 
Loading...
COMMENTS