Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ ചിത്രത്തിൽ ചവിട്ടിയെന്ന്; എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
മോദിയുടെ ചിത്രത്തിൽ ചവിട്ടിയെന്ന്; എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
cancel

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയെറിഞ്ഞ് ചവിട്ടിയെന്ന പരാതിയിൽ എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിനിടെ സംഭവമുണ്ടായെന്നാണ് ആരോപണം. ഇരുസംഘടനകളിലെയും 15 ഓളം വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഒക്ടോബർ 13ന് വൈകീട്ട് 4.30ഓടെ കോളജിന് മുന്നിൽ നടന്ന പ്രചാരണത്തിന്റെ സമാപന പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ പ്രധാനമന്ത്രിയുടെ ചിത്രം വലിച്ചുകീറി നിലത്തിട്ട് ചവിട്ടിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊതുജനങ്ങൾക്കിടയിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

മണ്ണാർക്കാട് സ്വദേശി ബി.ജെ.പി നേതാവ് ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. കലാപത്തിന് കാരണമായേക്കാമെന്ന് അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തി മനഃപൂർവം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 192ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Students Booked Over Modi Photo
Next Story