Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുഡിഎഫിന് വോട്ട് ചെയ്ത് ബിജെപി അംഗം, ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
text_fieldsbookmark_border
ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി അംഗം പാർട്ടി വിപ്പ് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. 18 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ 10 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ എൽഡിഎഫ് ഭരണസമിതി പുറത്തായി.
Next Story

