You are here

ലോ​​​​ക ബീ​​​​ച്ച്​ ഗെ​​​​യിം​​​​സ്  കാ​​​​ണാം, സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ​

08:03 AM
10/10/2019
ബീ​​​​ച്ച്​ ഗെ​​​​യിം​​​​സി​​​​നാ​​​​യി ഒ​​​​രു​​​​ക്കി​​​​യ വേ​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്ന്
ദോ​​​​ഹ: ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 12 മു​​​​​ത​​​​​ല്‍ 16 വ​​​​​രെ​ ഖ​​​​ത്ത​​​​റി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന അ​​​​നോ​​​​ക്​ ലോ​​​​ക ബീ​​​​ച്ച്​ ഗെ​​​​യിം​​​​സ്​​  കാ​​​​ണാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക്​ സ​​​​ന്തോ​​​​ഷ​​വാ​​​​ർ​​​​ത്ത. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക്​ ഗെ​​​​യിം​​​​സ്​ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി കാ​​​​ണാ​​​​മെ​​​​ന്ന്​  നാ​​​​ഷ​​​​ന​​​​ൽ ഒ​​​​ളി​​​​മ്പി​​​​ക്​ ക​​​​മ്മി​​​​റ്റീ​​​​സ്​ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഖ​​​​ത്ത​​​​ർ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ബീ​​​​ച്ച്​  ഗെ​​​​യിം​​​​സ്​ കാ​​​​ണാ​​​​ന​​ാ​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക്​ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പ്ര​​​​വേ​​​​ശ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ അ​​​​തി​​​​യാ​​​​യി  സ​​​​ന്തോ​​​​ഷി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന്​ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ങ്​ ആ​​​​ൻ​​​​ഡ്​​ ക​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ്​ ഡ​​​​യ​​​​റ​​​​ക്​​​​​ട​​​​ർ ശൈ​​​​ഖ അ​​​​സ്​​​​​മ  ആ​​​​ൽ​​ ഥാ​​​​നി പ​​​​റ​​​​ഞ്ഞു. ക​​​​താ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ വി​​​​ല്ലേ​​​​ജ്, ആ​​​​സ്​​​​​പെ​​​​യ​​​​ർ സോ​​​​ൺ, അ​​​​ൽ​​​​ഗ​​​​റാ​​​​ഫ സ്​​​​​റ്റേ​​​​ഡി​​​​യം, റി​​​​റ്റ്​​​​​സ്​  കാ​​​​ൾ​​​​ട്ട​​​​ൻ ദോ​​​​ഹ ലെ​​​​ഗ്​​​​​തൈ​​​​ഫി​​​​യ ല​​​​ഗൂ​​​​ൺ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ്​ ബീ​​​​ച്ച്​ ഗെ​​​​യിം​​​​സ്​ ന​​​​ട​​​​ക്കു​​​​ക.
ദേ​​​​​ശീ​​​​​യ ഒ​​​​​ളി​​മ്പി​​​​​ക് ക​​​​​മ്മി​​​​​റ്റി അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നാ​​​​​ണ് രാ​​​​​ജ്യാ​​​​​ന്ത​​​​​ര ത​​​​​ല​​​​​ത്തി​​​​​ൽ ബീ​​​​​ച്ച് മ​​​​​ൾ​​​​​ട്ടി സ്​​​​​​പോ​​​​​ർ​​​​​ട്ട് പ​​​​​രി​​​​​പാ​​​​​ടി സം​​​​​ഘ​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. 96 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നാ​​​​​യി 1200 അ​​​​​ത്​​​​​​ല​​​​​റ്റു​​​​​ക​​​​​ൾ 13 ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കും. അ​​​​​ക്വാ​​​​​ത്​​​​​​ല​​​​​ൺ, 3x3  ബാ​​​​​സ്​​​​​​ക​​​​​റ്റ് ബാ​​ൾ, ക്ലൈം​​​​​ബി​​ങ്​ ബൗ​​​​​ൾ​​​​​ഡെ​​​​​റി​​ങ്, ബീ​​​​​ച്ച് ഹാ​​​​​ൻ​​​​​ഡ്ബാ​​​​ൾ, ക​​​​​രാ​​​​​ട്ടേ കാ​​​​​ട്ട (വ്യ​​​​​ക്തി​​​​​ഗ​​​​​തം), സ്​​​​​​കേ​​​​​റ്റ്  ബോ​​​​​ർ​​​​​ഡി​​ങ്, ബീ​​​​​ച്ച് സോ​​​​​ക്ക​​​​​ർ, ഓ​​​​​പ​​​​​ൺ വാ​​​​​ട്ട​​​​​ർ 5 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ നീ​​​​​ന്ത​​​​​ൽ, ബീ​​​​​ച്ച് ടെ​​​​​ന്നി​​​​​സ്, ബീ​​​​​ച്ച് ബോ​​​​​ളി, വാ​​​​​ട്ട​​​​​ർ സ്​​​​​​കി,  വേ​​​​​ക്ബോ​​​​​ർ​​​​​ഡ്, ബീ​​​​​ച്ച് ഗു​​​​​സ്​​​​​​തി എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഗെ​​​​​യിം​​​​​സി​​​​​ലെ മ​​​​​ത്സ​​​​​ര ഇ​​​​​ന​​​​​ങ്ങ​​​​​ൾ.
ബീ​​​​​ച്ച് ഗെ​​​​​യിം​​​​​സി​​​​നു​​​​ള്ള പ്ര​​​​​ത്യേ​​​​​ക വെ​​​​​ബ്സൈ​​​​​റ്റ് www.awbgqatar.com നേ​​​​ര​​​​ത്തേ സ​​​​​ജ്ജ​​​​​മാ​​​​​ക്കി​​​​യി​​​​രു​​​​ന്നു.  ഗെ​​​​യിം​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​​ല്ലാ വാ​​​​​ര്‍ത്ത​​​​​ക​​​​​ളും വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ളും മ​​​​​ത്സ​​​​​ര​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ളു​​​​​മെ​​​​​ല്ലാം വെ​​​​​ബ്സൈ​​​​​റ്റി​​​​​ല്‍ ല​​​ഭ്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. അ​​​​​നോ​​​​​ക് വെ​​​​​ബ്സൈ​​​​​റ്റി​​​​​ല്‍ ത​​​​​ന്നെ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ബീ​​​​​ച്ച് ഗെ​​​​​യിം​​​​​സ് വെ​​​​​ബ്പോ​​​​​ര്‍ട്ട​​​​​ലും ഉ​​​​ള്ള​​​​​ത്. മ​​​​​ത്സ​​​​​ര  വേ​​​​​ദി​​​​​ക​​​​​ള്‍, പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍, മ​​​​​ത്സ​​​​​ര ഷെ​​​​​ഡ്യൂ​​​​​ളു​​​​​ക​​​​​ള്‍, ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍, ഫോ​​​​​ട്ടോ​​​ ഗാ​​​​​ല​​​​​റി​​​​​ക​​​​​ള്‍  എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം സൈ​​​​​റ്റി​​​​​ലു​​​​​ണ്ടാ​​​​​കും. 
Loading...
COMMENTS