You are here

മരുഭൂവിൽ വിളവെടുത്ത്​ കൃഷിയിടം; ‘കാർഷികാഘോഷം’ നാ​െള

10:18 AM
10/01/2019
കൃഷിയിടം ഖത്തർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: മരുഭൂമിയുടെ നാട്ടിൽ എങ്ങിനെയൊക്കെ കൃഷി ചെയ്യാമെന്ന പുതിയ പാഠങ്ങൾ പഠിപ്പിപ്പിച്ച്​ ‘കൃഷിയിടം’ കൂട്ടായ്​മ മുന്നേറുന്നു. പ്രവാസിയുടെ വീട്ടുമുറ്റത്ത്​ പച്ചക്കറിയും പഴങ്ങളും വിളയിച്ച ഫേസ്​ബുക്ക്​ കൂട്ടായ്​മയായ കൃഷിയിടം ഖത്തറി​​െൻറ ‘കാർഷികാഘോഷം’ സീസൺ രണ്ട്​ ജനുവരി 11ന്​ ഖത്തർ നാഷനൽ കൺവെൻഷൻ സ​െൻററിൽ (ക്യു.എൻ.സി.സി) നടക്കും. നാല്​ മണിക്ക്​ ഗേറ്റ്​ തുറക്കും. അഞ്ചിനാണ്​ ഉദ്​ഘാടന ചടങ്ങ്​്. സിനിമാതാരം നവ്യാനായർ മുഖ്യാതിഥിയായിരിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂട്ടായ്​മയുടെ വിജയം ആഘോഷിക്കുകയാണ്​ കാർഷികാഘോഷത്തി​​െൻറ ലക്ഷ്യം. തെരഞ്ഞെടുത്ത തൊഴിലാളികളടക്കമുള്ള 15 മാതൃകാകർഷകരെ ചടങ്ങിൽ ആദരിക്കും. പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശയുണ്ടാകും. കണ്ണൂർ ഷരീഫ്​, ഷാഫി കൊല്ലം, സലിം കോടത്തൂർ, ഷെയ്​ഖ, ഫാസില ബാനു എന്നിവർ പ​െങ്കടുക്കും. മഹേഷ്​, ബിജേഷ്​ എന്നിവർ നയിക്കുന്ന ഹാസ്യപരിപാടിയുണ്ടാകും. മൂന്നുവർഷങ്ങൾക്കുമുമ്പ്​ മൂന്നുപേരുമായി ഖത്തറിൽ തുടങ്ങിയ കൂട്ടായ്​മയാണ്​ ‘കൃഷിയിടം ഖത്തർ’. കൃഷിയിൽ താൽപര്യമുള്ളവക്ക്​ വിത്തുകൾ, വളം, മാർഗനിർദേശങ്ങൾ എന്നിവ കൂട്ടായ്​മ പ്രവർത്തകർ എത്തിക്കുകയാണ്​ ​െചയ്യുന്നത്​. 
സ്​കൂളുകളും മറ്റ്​ സ്​ഥാപനങ്ങൾ വഴിയും വിത്തുകൾ നൽകും. നിശ്​ചിത കാലയളവിൽ വീടുകളിൽ സന്ദർശനം നടത്തി വിത്ത്​ ​ൈകപ്പറ്റിയവർ നടത്തുന്ന കൃഷി സംബന്ധിച്ച്​ തുടർപരിശോധനകളും നടത്തും​. കേരളത്തിൽ നിന്നാണ്​ വിത്തുകൾ എത്തിച്ച്​ വിതരണം ചെയ്യുന്നത്​. എല്ലാ കാര്യങ്ങളും സൗജന്യമായാണ്​ ചെയ്യുന്നത്​ എന്നതാണ്​ കൃഷിയിടത്തി​​െൻറ പ്രത്യേകത. ഇന്ന്​ പതിനാലായിരത്തോളം പ്രവർത്തകർ കൂട്ടായ്​മക്ക്​ കീഴിലുണ്ട്​. ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്​. അംഗങ്ങൾ കൃഷി ഇറക്കുന്നതു മുതൽ വിളവെടുക്കുന്നത്​ വരെയുള്ള വിവിധ ഘട്ടങ്ങൾ ഫേസ്​ ബുക്കിൽ ഫോ​േട്ടാകളായും ദൃശ്യങ്ങളായും പങ്കുവെക്കും. കൃഷി സംബന്ധിച്ച എല്ലാ സംശയങ്ങളും അ​പ്പപ്പോൾ ദൂരികരിച്ചുനൽകും. കൃഷിയിൽ വിദഗ്​ധരായ ആളുകളാണ്​ മാർഗനിർദേശം നൽകുക​.
കഴിഞ്ഞ തവണ നടത്തിയതുപോലുള്ള കാർഷികസദ്യയും ഇത്തവണയുണ്ട്​. ജനുവരി 11ന്​ രാവിലെ 11 മുതൽ ഉച്ചക്ക്​ രണ്ടുമണിവരെയാണ്​ ​​പ്രത്യേക സദ്യ​. കൂട്ടായ്​മയിലെ അംഗങ്ങൾ വിളയിച്ച സാധനങ്ങൾ ഉപയോഗിച്ച്​ അംഗങ്ങൾ തന്നെ പാകംചെയ്യുന്ന സദ്യയാണ്​ നൽകുന്നത്​. അബൂഹമൂറിലെ ​െഎഡിയൽ ഇന്ത്യൻ സ്​കൂളിലാണ്​ പരിപാടി. രണ്ടുപരിപാടികൾക്കും നേരത്തേ പാസ്​ നൽകിയവർക്ക്​ മാത്രമാണ്​ പ്രവേശനം. പരസ്യഏജൻസിയായ മീഡിയ പെന്നുമായി സഹകരിച്ചാണ്​ പരിപാടി​. കൃഷിയിടം അഡ്​മിൻമാരായ മഹ്​റൂഫ്​, സുനീർ, ജ്യോതിഷ്​, അമീർ വാണിയംവീട്ടിൽ, റെയ്​ഗേറ്റ്​ ബുക്കിൽഡേഴ്​സ്​ ഡയറക്​ടർ ഹക്​സർ, മാർക്കറ്റിങ്​ ഒാഫിസർ ഹരിശങ്കർ, സഫീർ എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.
Loading...
COMMENTS