You are here

ഒമാനിലെ ബാ​ങ്കി​ങ്​ രം​ഗ​ത്ത്​ വ​ള​ർ​ച്ച; നി​ക്ഷേ​പ​വും വാ​യ്​​പ​യും വ​ർ​ധി​ച്ചു 

  • ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ രം​ഗ​ത്തും നേ​ട്ടം 

10:18 AM
18/01/2020
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ബാ​ങ്കി​ങ്​ രം​ഗ​ത്ത്​ വ​ള​ർ​ച്ച. നി​ക്ഷേ​പ​വും വാ​യ്​​പ​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ രം​ഗ​ത്തും നേ​ട്ടം ദൃ​ശ്യ​മാ​ണെ​ന്ന്​ ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 2019 ന​വം​ബ​ർ അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം പ​ര​മ്പ​രാ​ഗ​ത ബാ​ങ്കി​ങ്​ മേ​ഖ​ല​യും ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യും മൊ​ത്തം 25.8 ശ​ത​കോ​ടി റി​യാ​ൽ ആ​ണ്​ വാ​യ്​​പ​യാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. 2017ൽ ​സ​മാ​ന കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ വാ​യ്​​പ​യി​ൽ മൂ​ന്നു​ ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ 2018ലെ ​ആ​ദ്യ ഒ​മ്പ​തു​ മാ​സ​ത്തെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. വാ​യ്​​പ​യി​ൽ 22.8 ശ​ത​കോ​ടി റി​യാ​ലും സ്വ​കാ​ര്യ മേ​ഖ​ല​ക്കാ​ണ്​ ന​ൽ​കി​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​ക്കു​ള്ള വാ​യ്​​പ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 2.6 ശ​ത​മാ​നം ഉ​യ​ർ​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​ക്കു​ള്ള മൊ​ത്തം വാ​യ്​​പ​യി​ൽ 45.2 സ്വ​കാ​ര്യ വാ​യ്​​പ​ക​ളാ​ണ്. 
മൊ​ത്തം നി​ക്ഷേ​പം 1.7 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 23.2 ശ​ത​കോ​ടി റി​യാ​ൽ ആ​യി​ട്ടു​ണ്ട്. ഇ​തി​ൽ 14.8 ശ​ത​കോ​ടി​യും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യാ​ണ്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ നി​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 
മൊ​ത്തം സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ൽ 50.5 ശ​ത​മാ​ന​വും വ്യ​ക്​​തി​ക​ളു​ടെ​താ​ണെ​ന്നും അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സ​ർ​ക്കാ​ർ വി​ക​സ​ന ബോ​ണ്ടു​ക​ൾ, സ​ർ​ക്കാ​ർ സു​ക്കൂ​ക്ക്​ (ഇ​സ്​​ലാ​മി​ക്​ ബോ​ണ്ട്) എ​ന്നി​വ​യി​ലെ നി​ക്ഷേ​പം 11.2 ശ​ത​മാ​നം കൂ​ടി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ബാ​ങ്കു​ക​ളു​ടെ അ​ടി​സ്​​ഥാ​ന ആ​സ്​​തി​യും റി​സ​ർ​വ്​ ധ​ന​വും 4.9 ശ​ത​കോ​ടി റി​യാ​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 
ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ വി​ഭാ​ഗം 2017ൽ 3.5 ​ശ​ത​കോ​ടി റി​യാ​ൽ വാ​യ്​​പ ന​ൽ​കി​യ സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം നാ​ല്​ ശ​ത​കോ​ടി​യാ​ണ്​ ന​ൽ​കി​യ​ത്. മൊ​ത്തം നി​ക്ഷേ​പം 3.2 ശ​ത​കോ​ടി​യി​ൽ​നി​ന്ന്​ മൂ​ന്ന​ര ശ​ത​കോ​ടി റി​യാ​ലാ​യി കൂ​ടി. 4.8 ശ​ത​കോ​ടി​യാ​ണ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യു​ടെ ആ​സ്തി. മൊ​ത്തം ബാ​ങ്കി​ങ്​ മേ​ഖ​ല​യു​ടെ ആ​സ്​​തി​യു​ടെ 13.7 ശ​ത​മാ​ന​മാ​ണി​ത്. 
Loading...
COMMENTS