Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

114 മെഡലുകൾ, ഏഷ്യൻ പാരാഗെയിംസിൽ മിന്നും പ്രകടനവുമായി ഇന്ത്യ

text_fields
bookmark_border
114 മെഡലുകൾ, ഏഷ്യൻ പാരാഗെയിംസിൽ മിന്നും പ്രകടനവുമായി ഇന്ത്യ
cancel
camera_alt

ഏഷ്യൻ പാരാ ഗെയിംസ് ഹൈജംപിൽ മെഡൽ നേടിയ ഇന്ത്യയുടെ രാഹുൽ (വെങ്കലം), വരുൺ ഭാട്ടി (വെള്ളി), ശൈലേഷ് കുമാർ (സ്വർണം)


നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോഡ് മെഡൽ നേട്ടവുമായി ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഐച്ചി നഗോയ വേദിയായ പാരാ ഗെയിംസിന് ശനിയാഴ്ച കൊടിയിറങ്ങവെ ഇന്ത്യയുടെ മെഡൽ നേട്ടം 114ലെത്തി. ലോകറെക്കോഡുകൾ വരെ കടപുഴക്കിയ മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുത്ത ഇന്ത്യൻ താരങ്ങൾ, ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയും പൂർത്തിയാക്കിയാണ് ജപ്പാൻമണ്ണിൽനിന്ന് മടങ്ങുന്നത്.

168 അംഗങ്ങളുമായി പറന്ന ഇന്ത്യൻ സംഘം, 30 സ്വർണവും, 35 വെള്ളിയും, 49 വെങ്കലവുമായാണ് 114 മെഡലുകൾ വാരിക്കൂട്ടിയത്. അത്‍ലറ്റിക്സിൽ മാത്രം 22 സ്വർണവും 19 വെള്ളിയും 24 വെങ്കലവും പിറന്നു. പാരാ ആർച്ചറി (3 സ്വർണം, 3 വെള്ളി), പാരാ ബാഡ്മിന്റൺ (3 സ്വർണം, 5 വെള്ളി), പാരാ ഷൂട്ടിങ് (2 സ്വർണം, 2 വെള്ളി) എന്നിങ്ങനെയാണ് പ്രധാന മെഡൽ നേട്ടങ്ങൾ. സമാപന ദിനമായ ശനിയാഴ്ച ഇന്ത്യക്ക് മത്സരങ്ങളൊന്നുമില്ല.

2023 ഹാങ്ഷുവിൽ 27 സ്വർണം ഉൾപ്പെടെ 108 മെഡലുകൾ നേടിയ റെക്കോഡാണ് മൂന്നുവർഷത്തിനിപ്പുറം ഐച്ചി നഗോയയിൽ തിരുത്തിക്കുറിച്ചത്. അവസാന ദിനത്തിൽ മാത്രം ഒമ്പത് സ്വർണം ഇന്ത്യൻതാരങ്ങൾ സ്വന്തമാക്കി. അത്‍ലറ്റിക്സിലെ നേട്ടത്തിനൊപ്പം, ബാഡ്മിന്റണിൽ മൂന്ന് സ്വർണം കൂടി വെള്ളിയാഴ്ചയെത്തി. പുരുഷ സിംഗ്ൾസിൽ നിതീഷ് കുമാർ, നവീൻ ശിവകുമാർ, വനിതാ ഡബ്ൾസിൽ തുളസിമതി മുരുഗേഷൻ-ജോഷി മാനസായ് എന്നിവരാണ് സ്വർണം നേടിയത്. അത്‍ലറ്റിക്സ് പുരുഷ ജാവലിൻ ത്രോയിൽ (ടി64) ഹാനിയും, 400 മീറ്ററിൽ സന്ദീപും ലോകറെക്കോഡ് പ്രകടനവുമായി സ്വർണമണിഞ്ഞു.

കൈകളെന്തിന്, സ്വർണച്ചിറകില്ലേ

ലക്ഷ്യത്തിലേക്ക് പായുന്ന അമ്പിനെ പിടിക്കാൻ ഇരു കൈകളുമില്ല. മനസ്സും കണ്ണും ഏകാഗ്രമാവുന്ന നിമിഷത്തിൽ വലതു കാൽ, ശീതൾ ദേവിക്ക് കൈയായി മാറും. ചുണ്ടിലും പല്ലിലുമായി മുറുകെ വലിച്ചു പിടിക്കുന്ന ഞാണിൽ നിന്നും, കുതിച്ചു പായുന്ന അമ്പ് ഇത്തവണ തറച്ചത് രണ്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് ലോകറെക്കോഡിലേക്കുമാണ്.

ആർച്ചറിയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ ശീതൾ ദേവി

ഇരു കൈകളുമില്ലാതെയാണ് ഐച്ചി നഗോയയിൽ ഈ ജമ്മു-കശ്മീരിൽനിന്നുള്ള അമ്പെയ്ത്ത് താരം പൊൻ ചരിത്രം കുറിച്ചത്. പാരാ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിലും, വനിതാ മിക്സഡ് ടീം ഇനത്തിലുമായി രണ്ട് സ്വർണങ്ങൾ. ഒപ്പം, വനിതാ ഡബിൾസിൽ വെള്ളിയും. കൈകളില്ലാത്ത ആദ്യ വനിതാ ആർച്ചറി ലോക ചാമ്പ്യൻ എന്ന റെക്കോഡും ഈ 19കാരിയുടെ പേരിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Shines with a Stellar Performance at the Asian Para Games
Next Story