You are here

ഖാബൂസിനായി പ്രത്യേക പ്രാർഥന; വിതുമ്പുന്ന മനസ്സുമായി ഇമാമുമാർ

19:07 PM
18/01/2020
സുൽത്താൻ ഖാബൂസിന്​ പ്രാർഥനകളുമായി വെള്ളിയാഴ്​ച ഗാ​ല​യി​ലെ ഖ​ബ​ർ​സ്​​ഥാ​ന്​ സമീപമെത്തിയവർ
മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഇൗ​ദ്​ വി​ട​പ​റ​ഞ്ഞ ശേ​ഷ​മു​ള്ള ആ​ദ്യ വെ​ള്ളി​യാ​ഴ്​​ച പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​വ​രു​ടെ മ​ന​സ്സി​ൽ ഒാ​ർ​മ​ക​ൾ വി​ങ്ങി​െ​പ്പാ​ട്ടി. വി​തു​മ്പു​ന്ന ഹൃ​ദ​യ​വു​മാ​യാ​ണ് ഇ​മാ​മു​മാ​ർ വെ​ള്ളി​യാ​ഴ്ച പ്ര​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​കാ​ര നി​ർ​ഭ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ൾ​ക്കി​ടെ ഇ​മാ​മു​ക​ളി​ൽ പ​ല​രും വി​ങ്ങി​പ്പൊ​ട്ടു​ന്നു​മു​ണ്ടാ​യി​രു​ന്നു.

ആ​പ​ത്തു​ക​ൾ വ​രുേ​മ്പാ​ൾ  ‘നാം ​ദൈ​വ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നും ദൈ​വ​ത്തി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​വ​രു​മാ​ണെ​ന്നു പ​റ​യു​ന്ന​വ​രാ​ണ് വി​ശ്വാ​സി​ക​ൾ’ എ​ന്ന ഖു​ർ​ആ​ൻ സൂ​ക്ത​മാ​ണ് എ​ല്ലാ മ​സ്ജി​ദു​ക​ളി​ലും ഇ​മാ​മു​മാ​ർ ഉ​ദ്ധ​രി​ച്ച​ത്. പ്ര​യാ​സം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ ക്ഷ​മ അ​വ​ലം​ബി​ക്ക​ണ​മെ​ന്നും ഇ​മാ​മു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വി​ത​ത്തി​​െൻറ ക്ഷ​ണി​ക​ത​യും മ​ര​ണ​ത്തി​​െൻറ ആ​ക​സ്മി​ക​ത​യും ഇ​മാ​മു​മാ​ർ വി​വ​രി​ച്ചു. രാ​ജ്യം പ്ര​യാ​സം നേ​രി​ടു​ന്ന ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​വ​ണ​മെ​ന്നും ശി​ഥി​ല​മാ​ക​രു​തെ​ന്നും ശി​ഥി​ല​മാ​യാ​ൽ കാ​റ്റുേ​പാ​വു​മെ​ന്ന ഖു​ർ​ആ​ൻ വാ​ക്യ​വും ഇ​മാ​മു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. 

വി​ട​പ​റ​ഞ്ഞു​പോ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​നു​വേ​ണ്ടി നെ​ഞ്ചു​രു​കി​യ പ്രാ​ർ​ഥ​ന​യും ജു​മു​അ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​വ​ർ ന​ട​ത്തി. അ​ധി​കാ​ര​മേ​റ്റ സു​ൽ​ത്താ​ൻ ഹൈ​ത​മി​ന്​ വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും പു​തി​യ ഭ​ര​ണാ​ധി​കാ​രി​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്നും രാ​ജ്യ​പു​രോ​ഗ​തി​ക്കാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്നും ഇ​മാ​മു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  ഇ​ത് എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ബാ​ധ്യ​ത​യാ​ണെ​ന്നും ഇ​മാ​മു​മാ​ർ ഒാ​ർ​മി​പ്പി​ച്ചു. ദുഃ​ഖം ക​ട്ടി​പി​ടി​ച്ച മ​ന​സ്സു​മാ​യാ​ണ് വി​ശ്വാ​സി​ക​ൾ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് പി​രി​ഞ്ഞ​ത്.

 സു​ൽ​ത്താ​ൻ ഇ​ഹ​ലോ​ക ജീ​വി​തം വെ​ടി​ഞ്ഞി​ട്ട് ഏ​ഴു​ദി​വ​സം പി​ന്നിെ​ട്ട​ങ്കി​ലും സ്വ​ദേ​ശി​ക​ളി​ലും വി​ദേ​ശി​ക​ളി​ലും ഇ​പ്പോ​ഴും ദുഃ​ഖം തി​ര​യ​ടി​ക്കു​ക​യാ​ണ്. ഗാ​ല​യി​ൽ സു​ൽ​ത്താ​​​െൻറ മൃ​ത​ദേ​ഹം അ​ട​ക്കി​യി​രി​ക്കു​ന്ന ഖ​ബ​ർ​സ്​​ഥാ​ന്​ പു​റ​ത്ത്​ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കാ​ൻ വെ​ള്ളി​യാ​ഴ്​​ച​യും മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗം മ​ര​ണ​മ​ട​ഞ്ഞ​പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ഒ​മാ​നി​ൽ കു​ടും​ബ​മാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ പ​റ​യു​ന്നു. സ്വ​ദേ​ശി​ക​ൾ സു​ൽ​ത്താ​ൻ മ​രി​ച്ച ദുഃ​ഖ​ത്തി​ൽ​നി​ന്നും ഇ​നി​യും മു​ക്ത​മാ​യി​ട്ടി​ല്ല. സു​ൽ​ത്താ​​​െൻറ വി​യോ​ഗം മു​ത​ൽ ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ത്ത ഒ​മാ​നി വീ​ട്ട​മ്മ​മാ​രു​മു​ണ്ട്. പ്രാ​യം കൂ​ടി​യ​വ​രി​ലാ​ണ് സു​ൽ​ത്താ​​െൻറ നി​ര്യാ​ണം ഏ​റെ മു​റി​വു​ണ്ടാ​ക്കി​യ​ത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​െൻറ ഭ​ര​ണ​കാ​ല​വും അ​തി​നു​മു​മ്പു​ള്ള കാ​ല​ഘ​ട്ട​വും അ​നു​ഭ​വി​ച്ച​വ​രാ​ണ​വ​ർ. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഭ​ര​ണ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് ഇൗ ​കാ​ണു​ന്ന പു​രോ​ഗ​തിെ​യ​ല്ലാം ഉ​ണ്ടാ​യ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു. 
ഖാ​ബൂ​സി​​െൻറ ഭ​ര​ണ​ത്തി​നു​മു​മ്പ് ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം പോ​ലും കി​ട്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​യ​മാ​യ​വ​ർ പ​റ​യു​ന്ന​ത്. ദുഃ​ഖം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ലെ​ത്തു​ന്ന മ​ക്ക​ളെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും കെ​ട്ടി​പ്പി​ടി​ച്ച് ക​ര​യു​ന്ന കാ​ഴ്ച​ക​ൾ ഇ​പ്പോ​ഴും സാ​ധാ​ര​ണ​മാ​ണ്. 
 സു​ൽ​ത്താ​​െൻറ ഖ​ബ​റ​ട​ക്കം മു​ത​ൽ മ​ഴ തി​മ​ർ​ത്ത് പെ​യ്ത​ത് ശു​ഭ​സൂ​ച​ക​മാ​യി ക​ണ​ക്കാ​ക്കു​ന്ന പ​ഴ​മ​ക്കാ​രു​മു​ണ്ട്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത 1970 ജു​ലൈ 23നും ​ക​ന​ത്ത മ​ഴ പെ​യ്ത​താ​യി ത​​​െൻറ പി​താ​വ് പ​റ​ഞ്ഞ​താ​യി ഒ​മാ​നി​യാ​യ അ​ബൂ അ​ൽ സ​ഹ്റ ട്വി​റ്റ​റി​ൽ കു​റി​ച്ചി​ട്ടി​ട്ടു​ണ്ട്. അ​ന്ന് പെ​യ്ത മ​ഴ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​െൻറ ഭ​ര​ണ​ത്തി​​െൻറ ശു​ഭ​ല​ക്ഷ​ണ​മാ​യ​തുേ​പാ​ലെ  ഇ​പ്പോ​ൾ പെ​യ്ത മ​ഴ സു​ൽ​ത്താ​ൻ ഹൈ​ത​മി​​െൻറ ഭ​ര​ണ​ത്തി​നും ശു​ഭ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. 
 
Loading...
COMMENTS