പു​തു​വ​ർ​ഷാ​ഘോ​ഷം: നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന  വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും

10:08 AM
15/12/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ടി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 
പ്ര​ധാ​ന റോ​ഡു​ക​ളി​ലും ബാ​ച്​​ലേ​ഴ്​​സ്​ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലെ സം​ശ​യ​മു​ള്ള ഫ്ലാ​റ്റു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ആ​ഘോ​ഷ ഭാ​ഗ​മാ​യി ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കു​ക​യോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ് പൊ​ലീ​സി​​​െൻറ താ​ക്കീ​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​വ​ഴി​യും അ​ല്ലാ​തെ​യു​മു​ള്ള നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സു​ര​ക്ഷ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 
രാ​ജ്യ​ത്തി​​​െൻറ പാ​ര​മ്പ​ര്യ​ത്തി​നും നി​യ​മ​ങ്ങ​ൾ​ക്കും നി​ര​ക്കാ​ത്ത​വി​ധം പ​രി​ധി​വി​ട്ട ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. 
ഗ​ൾ​ഫ്​ റോ​ഡ്​ അ​ട​ക്കം സ്ഥി​രം ആ​ഘോ​ഷ​സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ലീ​സ്​ സാ​ന്നി​ധ്യ​മു​ണ്ടാ​വും. എ​ല്ലാ അ​തി​ർ​ത്തി ചെ​ക്ക് പോ​യ​ൻ​റു​ക​ളും സു​ര​ക്ഷാ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
 

Loading...
COMMENTS