Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാവിലെ ഫോൺ ഒഴിവാക്കാം, 11 മണിക്ക് മുമ്പ് വ്യായാമം...; ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സാമന്തയുടെ '8-സ്റ്റെപ്പ് പവർ മോണിങ്'

text_fields
bookmark_border
21 ദിവസം ഇത് പരീക്ഷിച്ചു നോക്കൂ
രാവിലെ ഫോൺ ഒഴിവാക്കാം, 11 മണിക്ക് മുമ്പ് വ്യായാമം...; ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സാമന്തയുടെ 8-സ്റ്റെപ്പ് പവർ മോണിങ്
cancel
camera_alt

സാമന്ത റൂത്ത് പ്രഭു

ശാരീരികക്ഷമതയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും കാര്യത്തിൽ ആരാധകർക്ക് എന്നും പ്രചോദനമാണ് നടി സാമന്ത റൂത്ത് പ്രഭു. അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവെച്ച '8-സ്റ്റെപ്പ് പവർ മോണിങ്' ദിനചര്യ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. രാവിലെ ചെയ്യുന്ന കാര്യങ്ങളാണ് ആ ദിവസത്തിന്റെ മുഴുവൻ ഗതിയെയും തീരുമാനിക്കുന്നതെന്ന് താരം വിശ്വസിക്കുന്നു. വയറിലെ കൊഴുപ്പ് കുറയാത്തതും, ചർമപ്രശ്നങ്ങളും, രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന മുഖത്തെ വീക്കവുമെല്ലാം മോശം പ്രഭാത ദിനചര്യയുടെ ഫലമാകാമെന്ന് സാമന്ത ചൂണ്ടിക്കാട്ടുന്നു.

“എനിക്ക് കൃത്യമായി പാലിച്ച് മുന്നോട്ട് പോകാൻ കഴിയുന്ന ഒരു ശീലമുണ്ടാക്കിയെടുക്കാൻ വർഷങ്ങളെടുത്തു. അത് എന്റെ ജീവിതത്തെ ഞാൻ വിചാരിച്ചതിലും അപ്പുറം വലിയ രീതിയിൽ മാറ്റിമറിച്ചു. 21 ദിവസം ഇത് പരീക്ഷിച്ചു നോക്കൂ. ആദ്യമുണ്ടാകുന്ന മടിയെയും തടസ്സങ്ങളെയും അതിജീവിക്കൂ. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും, നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താൻ നിങ്ങൾക്ക് എത്രത്തോളം സാധിക്കുമെന്ന്." എന്ന കുറിപ്പോടെയാണ് സാമന്ത ഇന്‍സ്റ്റയിൽ വിഡിയോ പങ്കുവെച്ചത്.

സാമന്തയുടെ 8 ടിപ്സ്

ഫോൺ ഒഴിവാക്കുക: എഴുന്നേറ്റ ഉടൻ ആദ്യത്തെ ഒരു മണിക്കൂർ ഫോൺ നോക്കരുത്. വാർത്തകളും ഇമെയിലുകളും സ്ട്രെസ് ഹോർമോണുകൾ ഇരട്ടിയാക്കാൻ കാരണമാകും.

ശ്വസന വ്യായാമം: അഞ്ച് മിനിറ്റ് നേരം ശാന്തമായി ഇരുന്ന് ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

സൂര്യപ്രകാശം ഏൽക്കുക: ഉണർന്നാലുടൻ അല്പനേരം വെയിൽ കൊള്ളുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ ക്രമീകരിക്കും.

മോണിങ് എലിക്സിർ (പ്രത്യേക പാനീയം): ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര്, മഞ്ഞൾ, ആപ്പിൾ സൈഡർ വിനെഗർ, അല്പം കായീൻ പെപ്പർ , ഒരു തുള്ളി ഒലിവ് ഓയിൽ എന്നിവ ചേർത്ത പാനീയം കുടിക്കുക.

സന്തുലിതമായ പ്രഭാതഭക്ഷണം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് അമിതമായി മധുരം കഴിക്കാനുള്ള തോന്നൽ കുറക്കും.

വ്യായാമം: രാവിലെ 11 മണിക്ക് മുമ്പായി ശരീരം ചലിപ്പിക്കുന്ന എന്തെങ്കിലും വ്യായാമങ്ങളിൽ (നടത്തം, യോഗ, സ്ട്രെച്ചിങ്) ഏർപ്പെടുക.

ചായയോ കാപ്പിയോ ഭക്ഷണത്തിന് ശേഷം: പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം മാത്രം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക. ഇത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും.

ലക്ഷ്യങ്ങൾ നിശ്ചയിക്കുക: അന്ന് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ എഴുതി വെക്കുകയോ കൃത്യമായ ഉദ്ദേശ്യത്തോടെ പ്ലാൻ ചെയ്യുകയോ ചെയ്യുക.

ഇത് എത്രത്തോളം ഫലപ്രദമാണ്?

സാമന്തയുടെ ഈ ദിനചര്യയെക്കുറിച്ച് ഡയറ്റീഷ്യനായ അമ്രീൻ ഷെയ്ഖ് (ചീഫ് ഡയറ്റീഷ്യൻ, കിംസ് ഹോസ്പിറ്റൽ, താനെ) നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.

എഴുന്നേറ്റ ഉടൻ ഡിജിറ്റൽ സ്ക്രീനുകൾ ഒഴിവാക്കുന്നത് തലച്ചോറിന് സാവധാനം ഉണരാൻ സമയം നൽകുന്നു. ഇത് ഉത്കണ്ഠ കുറക്കാനും ശ്രദ്ധ വർധിപ്പിക്കാനും സഹായിക്കും. പ്രഭാതത്തിലെ സൂര്യപ്രകാശം രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ലഘുവായ വ്യായാമങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പ്രോട്ടീനും ഹെൽത്തി ഫാറ്റും അടങ്ങിയ പ്രഭാതഭക്ഷണം ഊർജ്ജ നില നിലനിർത്താൻ അത്യാവശ്യമാണ്.

താരം നിർദേശിക്കുന്ന 'പ്രത്യേക പാനീയം' എല്ലാവർക്കും ഒരുപോലെ ഗുണകരമാകണമെന്നില്ല. ആപ്പിൾ സൈഡർ വിനെഗറും എരിവുള്ള മസാലകളും ചിലരിൽ വയറിന് അസ്വസ്ഥത ഉണ്ടാക്കാം. അതിനാൽ അമിതമായ ചേരുവകളേക്കാൾ ഉപരി ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഏതൊരു ആരോഗ്യ ദിനചര്യയും തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ ഉപദേശം തേടുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samantha Reveals Her 8-Step Morning Routine
Next Story