മെലിഞ്ഞവളെന്ന് പരിഹാസം; താൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത
text_fieldsതന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവർക്ക് മറുപടിയുമായി നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിൽ വർക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ചാണ് സാമന്ത പ്രതികരിച്ചത്.
'കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ… ആ വരികൾക്കിടയിൽ വായിക്കുക' എന്നാണ് സാമന്ത ഇൻസ്റ്റാഗ്രം കുറിച്ചത്.
ശരീരഭാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് നടി മറുപടി പറയുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം ശരീരഭാരം വർധിപ്പിക്കണമെന്ന് കമന്‍റ് വന്നപ്പോൾ ആന്‍റി ഇൻഫ്ലമേറ്ററി ഡയറ്റിലാണെന്നും ഇത് ശരീരഭാരം വർധിപ്പിക്കുന്നത് തടയുമെന്നും സാമന്ത വ്യക്തമാക്കിയിരുന്നു.
നീണ്ട ഇടവേളക്ക് ശേഷം നടി ഇപ്പോൾ അഭിനയത്തിൽ സജീവമായിരിക്കുകയാണ്. സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ 'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന സീരിസിലാണ് ഒടുവിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്.
നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ച 'യേ മായ ചേസവേ' എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. . 15 വര്‍ഷം മുമ്പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ജൂലൈ 18നാണ് തിയറ്ററുകളിൽ എത്തുന്നത്.
യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം വന്നത് മുതൽ ആരാധകരും ആവേശത്തിലാണ്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ, വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്.
എ.ആര്‍ റഹ്‌മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്തായാലും എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ സെറ്റുകളില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

