Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിമ്മില്ലെങ്കിലും വർക്കൗട്ട് മുടക്കില്ല, സെറ്റിലെത്തിയാൽ പ്ലെയിൻ ഡയറ്റ്; 75-ാം വയസ്സിലും രജനിയുടെ എനർജിക്ക് പിന്നിൽ ഈ ശീലങ്ങൾ

text_fields
bookmark_border
Rajinikanth
cancel
camera_alt

രജനികാന്ത്

75 വയസ്സിലും സിനിമയിൽ സജീവമായി തുടരുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഫിറ്റ്നസ് രഹസ്യം പുറത്ത്. ഊർജ്ജവും ശാരീരികക്ഷമതയും ആവശ്യമുള്ള വേഷങ്ങൾ ഇന്നും അനായാസം ചെയ്യുന്ന താരം എങ്ങനെയാണ് ഇത്രയും ഫിറ്റായി ഇരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 'ജയിലർ 2' ലെ സഹതാരം മിർണ മേനോൻ.അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മിർണ രജനിയുടെ ദിനചര്യയെ കുറിച്ച് മനസ്സുതുറന്നത്.

അദ്ദേഹം രാവിലെ എഴുന്നേറ്റ് വർക്കൗട്ട് ചെയ്തിട്ടാണ് സെറ്റിലേക്ക് വരുന്നത് എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹം എപ്പോഴും കർശനമായ ഡയറ്റും ചിട്ടയായ ജീവിതശൈലിയും പിന്തുടരുന്നു. നീന്തലും ട്രെഡ്മിൽ ഓട്ടവും അദ്ദേഹം ചെയ്യാറുണ്ട്.

ഞങ്ങൾ ഷൂട്ട് ചെയ്ത പല സ്ഥലങ്ങളിലും ജിം സൗകര്യങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വർക്കൗട്ട് ഉപകരണങ്ങൾ തന്റെ മുറിയിൽ തന്നെ ഉറപ്പാക്കിയിരുന്നു മിർണ പറഞ്ഞു.

സ്ഥിരമായ വ്യായാമം സ്റ്റാമിന വർധിപ്പിക്കാനും പേശികളുടെ ശക്തി നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പ്രായമായവർക്ക് പടികൾ കയറുക, നടക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കാനും ഇത് സഹായിക്കും.

ഭക്ഷണകാര്യത്തിലും രജനികാന്ത് അതീവ ശ്രദ്ധാലുവാണെന്നും താരം പറയുന്നു. അദ്ദേഹം എന്ത് കഴിക്കുന്നു എന്ന് ഞാൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ സെറ്റിൽ നിന്ന് കേട്ടിട്ടുള്ളത് അദ്ദേഹം എരിവും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ്.

വെളുത്ത ഭക്ഷണങ്ങൾ അതായത് പാൽ, തൈര്, വെളുത്ത അരി, പഞ്ചസാര തുടങ്ങിയവ അദ്ദേഹം കൂടുതലും ഒഴിവാക്കും. വളരെ പ്ലെയിൻ ആയ ഡയറ്റാണ് അദ്ദേഹം പിന്തുടരുന്നത്. ഒരുപാട് ആരോഗ്യകരമായ ഭക്ഷണം കഴിക്കും മിർണ കൂട്ടിച്ചേർത്തു.

ട്രെഡ്മിൽ ഓട്ടവും അദ്ദേഹത്തിന്റെ ശീലങ്ങളിൽ ഉൾപ്പെടുന്നു. ഇത് സഹിഷ്ണുത മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അദ്ദേഹത്തിന്‍റെ റൂട്ടീനിലെ പ്രധാന ഇനമാണ് നീന്തൽ.

നിരവധി പേശികൾ ഒരേസമയം പ്രവർത്തിപ്പിക്കുകയും ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ചെയ്യുന്ന വ്യായാമമാണിത്. ഇതിന്റെ ഏറ്റവും വലിയ ഗുണം ശരീരത്തിന്റെ ഭാരത്തിന്റെ ഭൂരിഭാഗവും വെള്ളം താങ്ങിനിർത്തുന്നതിനാൽ സന്ധികളിൽ സമ്മർദം കുറവായിരിക്കും എന്നതാണ്.

പ്രായമാകുമ്പോഴും ചിട്ടയും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും എത്ര പ്രധാനമാണെന്ന് തെളിയിക്കുന്നതാണ് രജനിസാറിന്‍റെ ജീവിതശൈലി. എന്നാൽ ഒരു സെലിബ്രിറ്റിയുടെ ജീവിതശൈലി അതേപടി പകർത്തുകയല്ല, അതിന് പിന്നിലെ തത്വങ്ങൾ മനസ്സിലാക്കി തനിക്ക് അനുയോജ്യമായ രീതിയിൽ മാറ്റുകയാണ് വേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth's Fitness Secret At 75
Next Story