Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ദിവസം കൊണ്ട് നേടിയത് 541 കോടി; 'ജയിലർ 2' തിയേറ്ററുകളിൽ വൻ തരംഗം

text_fields
bookmark_border
Rajinikanth and Mohanlal in a promotional poster for the blockbuster movie Jailer 2
cancel

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’ തിയേറ്ററുകളിൽ മുന്നേറ്റം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഓൾ ടൈം റെക്കോർഡ് റിലീസായി കേരളത്തിൽ മാത്രം 800 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ആദ്യ ദിനം 4000 ഷോകളാണ് കേരളത്തിൽ ചിത്രത്തിനുണ്ടായിരുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിൽക്കിന്റെ (Sacnilk) റിപ്പോർട്ട് പ്രകാരം, റിലീസ് ചെയ്ത് ആറ് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 541 കോടി രൂപ ചിത്രം വാരിക്കൂട്ടി. ഇന്ത്യയിൽ നിന്ന് മാത്രം 337 കോടി രൂപയുടെ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഒ.ടി.ടി (OTT) സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോ (Amazon Prime Video) സ്വന്തമാക്കി. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുക. എന്നാൽ ഒ.ടി.ടി റിലീസ് തിയ്യതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്.

മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ ഭാഗമായതാണ് കേരളത്തിൽ വലിയ സ്വീകാര്യത ലഭിക്കാൻ പ്രധാന കാരണമായത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. രജനികാന്തിന്റെയും മോഹൻലാലിന്റെയും ഒന്നിച്ചുള്ള സാന്നിധ്യം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം തിയേറ്ററുകളിൽ പ്രകടമാണ്. അതിഥി താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് തിയേറ്റർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

ബ്ലോക്ക്ബസ്റ്റർ വിജയമായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ കന്നഡ താരം ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. ഇവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

നെൽസൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ. നിർമ്മലും സംഗീതം അനിരുദ്ധ് രവിചന്ദറുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ. കെ. കിരൺ പ്രൊഡക്ഷൻ ഡിസൈനും ചേതൻ ഡി'സൂസ ആക്ഷനും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ പല്ലവി സിംഗ്, മുതുൽ ഹഫീസ് എന്നിവരാണ്. സൗണ്ട് മിക്സ് ആൻഡ് ഡിസൈൻ സുരേൻ ജി., എസ്. അളഗിയകൂത്തൻ എന്നിവരും കളറിസ്റ്റ് ആൻഡ്രിയാസ് ബ്രൂക്കലുമാണ്. അന്നപൂർണ സ്റ്റുഡിയോസ് ഡി.ഐ. ലാബ് ആയ ചിത്രത്തിന്റെ വി.എഫ്.എക്സ്. പ്രൊഡ്യൂസർ സന്തോഷ് രാജുവാണ്. പട്ടണം റഷീദ്, സി. ഹരിനാഥ് എന്നിവർ മേക്കപ്പും വി. സിത്തിരസു സ്റ്റിൽസും കബിലൻ ചെല്ലയ്യ പബ്ലിസിറ്റി ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ എന്നിവർ പ്രൊഡക്ഷൻ കൺട്രോളർമാരും സുനിൽ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചിത്രത്തിന്റെ പി.ആർ.ഒ ശബരിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jailer 2 Box Office: Rajinikanth Starrer Grosses 541 Crore in 6 Days Worldwide
Next Story