പദ്ധതിയില്‍ അടങ്ങിയിരിക്കുന്ന ഭൂവികസന പരിപാടിയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ അഞ്ചു പുതിയ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കപ്പെടുമെന്ന് രേഖകളില്‍ കാണുന്നു. ആര്‍ക്കുവേണ്ടിയാണിവ? ആരാണ് ഇവ നിർമിക്കുക? ഇതിനാവശ്യമായ ഭൂമി കൂടി ചേര്‍ത്താണോ ഇപ്പോള്‍ കല്ലിടല്‍ നടത്തുന്നത്? ഈ വിധ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കണം