‘ആവശ്യമെങ്കിൽ ബ്രിട്ടീഷ് യുദ്ധ വിമാനങ്ങൾ സുരക്ഷയൊരുക്കും’ - ബ്രിട്ടീഷ് അംബാസഡർ
text_fieldsമനാമ: ബഹ്റൈന്‍റെ പ്രതിരോധത്തിന് കരുത്തുപകരാൻ ആവശ്യമെങ്കിൽ ബ്രിട്ടീഷ് സേന സഹകരിക്കുമെന്ന് ബഹ്‌റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലസ്റ്റയർ ലോംഗ് അറിയിച്ചു. ബ്രിട്ടീഷ് എംബസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ നിരീക്ഷണത്തിനായി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് (ആർ.എ.എഫ്) യുദ്ധവിമാനങ്ങളാണ് കരുത്തേകുക. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ സുപ്രധാന തീരുമാനം. ബഹ്‌റൈൻ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള 'കോംപ്രിഹെൻസീവ് സെക്യൂരിറ്റി ഇന്‍റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി എഗ്രിമെന്‍റ്' എന്ന ത്രിരാഷ്ട്ര പ്രതിരോധ കരാറിന്‍റെ ഭാഗമായാണ് ഈ നടപടി. ഇതിനായി പ്രത്യേക ഡിഫൻസ് വർക്കിങ് ഗ്രൂപ് യോഗം ചേർന്നിരുന്നു. ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ബഹ്‌റൈന്‍റെ പ്രതിരോധത്തിനായി റോയൽ എയർഫോഴ്‌സ് വിമാനങ്ങൾ വിന്യസിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അംബാസഡർ അലസ്റ്റയർ ലോംഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

