Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
iran attack
cancel
camera_alt

സ്ഫോടനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളിൽനിന്ന്

ബാഗ്ദാദ്: ഇറാഖ് തീരത്ത് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാഖിന്‍റെ അൽ ഫോ തുറമുഖത്തിനടുത്താണ് വാണിജ്യ ടാങ്കറുകളെ ഇറാൻ ആക്രമിച്ചത്. ഇറാഖിലെ തെക്കൻ നഗരമായ ബസ്രക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ആഴക്കടൽ തുറമുഖമാണിത്.

യു.എസ് ഉടമസ്ഥതയിലുള്ള കപ്പലും ആക്രമിക്കപ്പെട്ടു. മാൾട്ടീസ് പതാകയുള്ള സെഫിറോസ്, യു.എസ് കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള മാർഷലീസ് ദ്വീപുകളിലെ പതാകയുള്ള സഫീസിയ വിഷ്ണു എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

കപ്പലുകളിൽ വൻ സ്ഫോടനം തീപിടുത്തവും ഉണ്ടാകുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നങ്കൂരമിട്ടിരുന്ന ടാങ്കറുകളിൽ നിന്ന് എണ്ണ ചോരുന്നതിന്റെ സൂചനയായി വെള്ളത്തിൽ തീ പടരുന്നതായി കാണപ്പെട്ടുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഇറാനെയും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ആക്രമിക്കുന്നത് നിർത്താനും സംഘർഷം വഷളാവുന്നത് തടയാനും അമേരിക്കക്ക് സമ്മർദം ചെലുത്തുന്നതാണ് ഇറാന്‍റെ പുതിയ നീക്കം. ഇരുടാങ്കറുകളിലുമായി 4 ലക്ഷം ബാരൽ ഇറാഖിയൻ എണ്ണ ഉണ്ടായിരുന്നതായി ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റായ ടാങ്കർട്രാക്കേർസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ തകർന്ന കപ്പലുകളിൽ നിന്ന് 38 വിദേശ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഇറാഖിലെ ജനറൽ കമ്പനി ഫോർ പോർട്ട്‌സിന്റെ ഡയറക്ടർ ജനറൽ ഫർഹാൻ അൽ ഫർതൗസി പറഞ്ഞു.

സഫീസിയ വിഷ്ണു യു.എസ് ആസ്ഥാനമായുള്ള സഫീസിയ ട്രാൻസ്‌പോർട്ട് ഇൻ‌കോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം സെഫിറോസ് ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടേതാണ്.

ഹുർമുസ് കടലിടുക്കിലും ആക്രമണം

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹുർമുസ് കടലിടുക്കിലും മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. രാജ്യത്തിനുമേൽ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ഒ​രു തു​ള്ളി എ​ണ്ണ പോ​ലും ഹു​ർ​മു​സ് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കില്ലെന്ന ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെയാണിത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​റാ​നാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

ഒ​മാ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 11 മൈ​ൽ മാ​റി താ​യ്‍ല​ൻ​ഡ് പ​താ​ക വ​ഹി​ച്ച ‘മ​യൂ​രി നാ​രി’​യാ​ണ് ഇ​വ​യി​ലൊ​ന്ന്. അ​ബൂ​ദ​ബി​യി​ലെ ഖ​ലീ​ഫ തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ് രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 23 ജീ​വ​ന​ക്കാ​രി​ൽ 20 പേ​രെ​യും ഒ​മാ​ൻ നാ​വി​ക സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും അ​വ​ശേ​ഷി​ച്ച​വ​രെ കൂ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും താ​യ്‍ല​ൻ​ഡ് നാ​വി​ക​സേ​ന അ​റി​യി​ച്ചു.

ക​പ്പ​ലി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടെ​ങ്കി​ലും എ​ണ്ണ​​ച്ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ല. ദു​ബൈ​യു​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റ് 50 മൈ​ൽ അ​ക​ലെ മാ​ർ​ഷ​ൽ ദ്വീ​പു​ക​ളു​ടെ പ​താ​ക വ​ഹി​ച്ച ക​പ്പ​ലും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ദി​വ​സ​ങ്ങ​ൾ​ക്കി​ടെ മേ​ഖ​ല​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 17 ആ​യി.

ഹു​ർ​മു​സ് വ​ഴി പോ​കു​ന്ന ടാ​ങ്ക​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​മെ​ന്നാ​ണ് ഇ​റാ​ൻ ഭീ​ഷ​ണി. ഹു​ർ​മു​സി​ൽ ഇ​റാ​ൻ മൈ​നു​ക​ൾ വി​ത​റാ​ൻ തു​ട​ങ്ങി​യ​താ​യും യു.​എ​സ് ആ​രോ​പി​ക്കു​ന്നു. മൈ​നു​ക​ൾ വി​ത​റു​ന്ന​തി​ൽ വി​ജ​യം ക​ണ്ടാ​ൽ യു​ദ്ധം അ​വ​സാ​നി​ച്ചാ​ലും ഇ​തു​വ​ഴി​യു​ള്ള ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​രം പ്ര​തി​സ​ന്ധി​യി​ലാ​കും.

നി​ല​വി​ൽ പ്ര​തി​ദി​നം ഒ​രു ക​പ്പ​ൽ പോ​ലും പോ​കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ പ്ര​തി​ദി​നം 50 ക​പ്പ​ലെ​ങ്കി​ലും ഹു​ർ​മു​സ് ക​ട​ന്നി​ട​ത്താ​ണ് ഈ സ്തം​ഭ​നം. യു​ദ്ധം അ​വ​സാ​നി​ച്ചാ​ലും ഇ​തു​വ​ഴി​യു​ള്ള ക​പ്പ​ൽ ക​ട​ത്ത് സാ​ധാ​ര​ണ നി​ല​യി​ലെ​ത്താ​ൻ ഒ​രു മാ​സ​ത്തി​ലേ​റെ എ​ടു​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഇ​ത് മൂ​ന്നു​മാ​സം വ​രെ നീ​ണ്ടേ​ക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oil tankers burn as Iran hits ships carrying Iraqi crude
Next Story