കഥന രാത്രി

കലങ്ങിമറിഞ്ഞു വരുന്ന മലവെള്ളത്തെ മറികടന്ന് ഒഴുക്കിനോടൊത്തു നീന്താതെ, വേഷംകെട്ടാതെ അരങ്ങിലെത്തി നടി. തകർത്തു പെയ്യുന്ന മഴയിലും കഥാപാത്രങ്ങൾ ചൂടേറ്റ് തിളക്കുന്നു. വിളക്കുകളണഞ്ഞിട്ടും ജ്വലിക്കുന്നു കപടനാട്യ ഭാവമില്ലാത്ത മുഖം. ഓരോ രംഗചലനത്തിലും പൊരുത്തക്കേടുകളോടേറ്റുമുട്ടി പൊറുതികേടിന്റെ നൂൽപാലം കടന്ന് ആകാശം തൊട്ടുനിന്നു. നിരനിരയായി നിൽക്കും കഥനപാത്രങ്ങളിൽ പകരമൊന്നും ചോദിക്കാത്ത ഉടൽപിറപ്പുകളെ കണ്ടവൾ ഒരു നിമിഷം...
Your Subscription Supports Independent Journalism
View Plansകലങ്ങിമറിഞ്ഞു വരുന്ന
മലവെള്ളത്തെ
മറികടന്ന്
ഒഴുക്കിനോടൊത്തു
നീന്താതെ,
വേഷംകെട്ടാതെ
അരങ്ങിലെത്തി നടി.
തകർത്തു പെയ്യുന്ന
മഴയിലും
കഥാപാത്രങ്ങൾ
ചൂടേറ്റ് തിളക്കുന്നു.
വിളക്കുകളണഞ്ഞിട്ടും
ജ്വലിക്കുന്നു
കപടനാട്യ ഭാവമില്ലാത്ത മുഖം.
ഓരോ രംഗചലനത്തിലും
പൊരുത്തക്കേടുകളോടേറ്റുമുട്ടി
പൊറുതികേടിന്റെ
നൂൽപാലം കടന്ന്
ആകാശം തൊട്ടുനിന്നു.
നിരനിരയായി നിൽക്കും
കഥനപാത്രങ്ങളിൽ
പകരമൊന്നും ചോദിക്കാത്ത
ഉടൽപിറപ്പുകളെ കണ്ടവൾ
ഒരു നിമിഷം കഥ മറന്നു,
പരിസരം മറന്നു.
നിശ്ശബ്ദതയിലും
എന്നോ
എവിടെയോ മുഴങ്ങിയ
ശബ്ദപ്രവാഹം
ഒഴുകിപ്പരന്നു..
ഓർമയിൽനിന്നും
കൈവിട്ടുപോയ
പലതായ
പഴയ മൊഴിയിൽ
പടർന്ന
രൂപങ്ങൾ
അവളുടെ നേർത്ത
കൈപിടിച്ചു.
വേദിയിൽ നിന്നുണർന്ന്
യഥാർഥ്യങ്ങൾ
ഉറങ്ങാത്ത
രാത്രിയിലേക്കിറങ്ങി.
അക്കരെപ്പോകാനാരുമില്ലാത്ത
കടവിൽ
മല കടന്നിരുളിൽ
കുതിക്കുന്ന
പെരുവെള്ളപ്പാച്ചിലിൽ
നടനം മറന്ന്
നനഞ്ഞ്
നിറഞ്ഞുനിന്നു.
