Begin typing your search above and press return to search.
ഓരോ മരണവും നമ്മെ ചെറുതാക്കുന്നു
Posted On date_range 3 March 2025 8:00 AM IST
Updated On date_range 3 March 2025 8:01 AM IST

ഭൂഗോളത്തിന്റെ വിസ്തൃതി ചുരുങ്ങിവരുന്നു
സൂര്യന്‍ അതി തീക്ഷ്ണമായി കത്തിജ്ജ്വലിക്കുന്നു
മണല്‍ ചുട്ടുപഴുത്ത് കനലായി കത്തിയമരുന്നു
കടൽ തിളച്ചാവിയായി ആകാശത്തിലേക്കുയരുന്നു
മേഘങ്ങളുടെ നിറം ഉജ്ജ്വലമായ കാവിയാവുന്നു
കാറ്റ് മരുഭൂമിയിലെ നനുത്ത വെള്ളമണല്‍ പരത്തുന്നു
ചാരം ഒരു പുതപ്പായി ഇണകളെ പൊതിയുന്നു
കലണ്ടറില്‍ തിയ്യതികള്‍ ചരമക്കുറിപ്പുകളാവുന്നു
തൊലിയുടെയടിയില്‍നിന്ന് കുമിളകള്‍ പൊന്തുന്നു
ചുവന്ന റോസാപ്പൂക്കള്‍ പോലെ വ്രണങ്ങള്‍ വിരിയുന്നു
എല്ലാത്തിനും മുകളില്‍ അന്ധകാരം പടരുന്നു
ഓരോ മരണവും നമ്മെ ചെറുതാക്കുന്നു
പ്രപഞ്ചത്തില്‍ മിന്നിത്തിളങ്ങുന്ന വിദൂരതാരകള്‍പോലെ.
