Begin typing your search above and press return to search.
proflie-avatar
Login

ഒസ്യത്ത്

ഒസ്യത്ത്
cancel

പ​ടി​ഞ്ഞാ​റ്റ​യി​ൽ വീ​ണ നി​ലാ​വി​നെ അ​തി​രു​വെ​ച്ച​ള​ന്നു തി​രി​ച്ച​ത് മൈ​ലാ​പ്പു​മാ​മ്പ​ഴ​ങ്ങ​ളെ തെ​റ്റാ​തെ​യെ​ണ്ണി​യെ​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത് ഒ​തു​ക്കു​ക​ല്ലി​ന്റ​രി​കു​പ​റ്റി അ​ച്ച​ട​ക്ക​ത്തെ​പ്പി​ടി​ച്ചി​രു​ത്തി​യ​ത് കാ​റ്റി​നോ​ട് തെ​റ്റി​യ മ​ന്ദാ​ര​പ്പൂ​ക്ക​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​പ്പി​ച്ച​ത് അ​വ​ധി​വ​ണ്ടി​ക്ക് ആ​ർ​പ്പു​വി​ളി​ച്ച ക​ല​പി​ല​ക​ളെ, കു​ന്നി​മ​ണി​ക​ളെ, കു​മ്മാ​ട്ടി​ക്ക​ളി​ക​ളെ, മു​ങ്ങാ​ങ്കു​ഴി​ക്കു​ളി​രി​നെ പാ​തി​വ​ഴി​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത് ‘ന​മ്മ​ളാ’​യി​രു​ന്ന ന​മ്മ​ളെ ഞ​ങ്ങ​ളും...

Your Subscription Supports Independent Journalism

View Plans

പ​ടി​ഞ്ഞാ​റ്റ​യി​ൽ വീ​ണ നി​ലാ​വി​നെ

അ​തി​രു​വെ​ച്ച​ള​ന്നു തി​രി​ച്ച​ത്

മൈ​ലാ​പ്പു​മാ​മ്പ​ഴ​ങ്ങ​ളെ

തെ​റ്റാ​തെ​യെ​ണ്ണി​യെ​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത്

ഒ​തു​ക്കു​ക​ല്ലി​ന്റ​രി​കു​പ​റ്റി

അ​ച്ച​ട​ക്ക​ത്തെ​പ്പി​ടി​ച്ചി​രു​ത്തി​യ​ത്

കാ​റ്റി​നോ​ട് തെ​റ്റി​യ മ​ന്ദാ​ര​പ്പൂ​ക്ക​ളെ

ക​ണ്ടി​ല്ലെ​ന്ന് ന​ടി​പ്പി​ച്ച​ത്

അ​വ​ധി​വ​ണ്ടി​ക്ക് ആ​ർ​പ്പു​വി​ളി​ച്ച

ക​ല​പി​ല​ക​ളെ,

കു​ന്നി​മ​ണി​ക​ളെ,

കു​മ്മാ​ട്ടി​ക്ക​ളി​ക​ളെ,

മു​ങ്ങാ​ങ്കു​ഴി​ക്കു​ളി​രി​നെ

പാ​തി​വ​ഴി​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത്

‘ന​മ്മ​ളാ’​യി​രു​ന്ന ന​മ്മ​ളെ

ഞ​ങ്ങ​ളും നി​ങ്ങ​ളു​മാ​ക്കി​യ​ത്

മു​തു​ക്ക​ൻ തേ​ക്കി​നെ

പ​കു​ത്തു​നി​ർ​ത്തി​യ​ത്

കി​ണ​റ്റി​ൻ​ക​ര​യെ​ച്ചൊ​ല്ലി

ക​ല​ഹ​ക​ലാ​ശ​ങ്ങ​ളി​ള​ക്കി​വി​ട്ട​ത്

അ​തി​ര​ട​യാ​ള​ങ്ങ​ളി​ൽ ന​ടു​മു​റ്റം

നാ​ലു​വ​ഴി​ക്ക് തി​രി​യു​മ്പോ​ൾ

അ​രി​മു​ല്ല​യും കൂ​വ​ള​ത്ത​റ​യും

അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ അ​ന്യ​രാ​യി​നി​ന്നു

തു​രു​മ്പു​കേ​റി​യ ച​ങ്ങ​ല​ക്ക​ണ്ണി​ക​ളി​ൽ

വേ​ച്ച് വേ​ച്ച് എ​ന്റെ തൊ​ടി

ത​ല​കീ​ഴാ​യി ത​ല​ക​റ​ങ്ങി​ക്കി​ട​ക്കു​ന്നു

ഒ​സ്യ​ത്തി​ലൊ​ഴി​വാ​യ അ​ച്ഛ​മ്മ

ഒ​റ്റ​യാ​ൾ​രൂ​പ​മാ​യ്

നി​ലാ​വു​ചൂ​ടി അ​വി​ട​മാ​കെ

നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു..!

News Summary - madhyamam weekly malayalam poem