Begin typing your search above and press return to search.
proflie-avatar
Login

മഴച്ചിത്രങ്ങൾ

മഴച്ചിത്രങ്ങൾ
cancel

മു​റ്റ​ത്ത് പൂ​ക്കുംമു​ക്കു​റ്റി​പോ​ൽ പൊ​ട്ടി​ത്തെ​റി​ച്ചു വി​ട​രും തു​ള്ളി​ക​ൾ. കെ​ട്ടി​യൊ​രു​ക്കി​യ വേ​ലി​ക്കെ​ട്ടു​ക​ൾ പൊ​ട്ടി​ച്ചെ​റി​ഞ്ഞു പാ​ഞ്ഞു​പോ​കു​ന്നു. മ​ണ്ണി​ന്ന​ടി​യി​ൽ കു​ടി​കെ​ട്ടി പാ​ർ​ത്തോ​ർ മാ​ളം പൊ​ട്ടി​ച്ചെ​ത്തി​യ ഒ​ഴു​ക്കി​ൽ വീ​ടി​ല്ലാ​തെ ചി​ത​റി​യ​ല​ഞ്ഞു നീ​ന്തു​ന്നു. കെ​ട്ടി​നി​ൽ​ക്കും തു​ള്ളി​ക​ൾ​ക്കൊ​പ്പം മു​റ്റ​ത്തു ത​ത്തി​ക്ക​ളി​ക്കു- മി​ള​ങ്കാ​ലു​ക​ൾ. ഒ​ട്ടു​നേ​രം ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ മു​റ്റം മാ​റ്റേ​റും നി​ല​ച്ചി​ത്ര​ങ്ങ​ളാ​യി. പി​റ്റേ​ന്ന് പു​ല​ർ​ച്ചേ; വ​ന്ന​മ്മ നി​ലം​പ​റ്റി- ക്കി​ട​ന്ന​തി​നു​ള്ളി​ൽ...

Your Subscription Supports Independent Journalism

View Plans

മു​റ്റ​ത്ത് പൂ​ക്കും

മു​ക്കു​റ്റി​പോ​ൽ

പൊ​ട്ടി​ത്തെ​റി​ച്ചു

വി​ട​രും തു​ള്ളി​ക​ൾ.

കെ​ട്ടി​യൊ​രു​ക്കി​യ

വേ​ലി​ക്കെ​ട്ടു​ക​ൾ

പൊ​ട്ടി​ച്ചെ​റി​ഞ്ഞു

പാ​ഞ്ഞു​പോ​കു​ന്നു.

മ​ണ്ണി​ന്ന​ടി​യി​ൽ

കു​ടി​കെ​ട്ടി പാ​ർ​ത്തോ​ർ

മാ​ളം പൊ​ട്ടി​ച്ചെ​ത്തി​യ

ഒ​ഴു​ക്കി​ൽ വീ​ടി​ല്ലാ​തെ

ചി​ത​റി​യ​ല​ഞ്ഞു നീ​ന്തു​ന്നു.

കെ​ട്ടി​നി​ൽ​ക്കും

തു​ള്ളി​ക​ൾ​ക്കൊ​പ്പം

മു​റ്റ​ത്തു ത​ത്തി​ക്ക​ളി​ക്കു-

മി​ള​ങ്കാ​ലു​ക​ൾ.

ഒ​ട്ടു​നേ​രം ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ

മു​റ്റം മാ​റ്റേ​റും

നി​ല​ച്ചി​ത്ര​ങ്ങ​ളാ​യി.

പി​റ്റേ​ന്ന് പു​ല​ർ​ച്ചേ;

വ​ന്ന​മ്മ നി​ലം​പ​റ്റി-

ക്കി​ട​ന്ന​തി​നു​ള്ളി​ൽ

ഈ​ർ​ക്കി​ലി​ക്ക​ളം വ​ര​ച്ചു

തൂ​ത്തെ​റി​യു​ന്നേ​രം

ഹൃ​ദ​യം പൊ​ട്ടി​പ്പൊ​ട്ടി

മ​രി​ക്കു​ന്നു​ണ്ട്

ഒ​ട്ടേ​റെ​ത്തു​ള്ളി​ക​ളും

ചി​ത്ര​ങ്ങ​ളും.

എ​ങ്കി​ലും

മ​ഴ തു​ന്നു​ന്നു

നൂ​ൽ​പ്പ​ന്ത​ലു​ക​ൾ.

മി​ഴി നെ​യ്യു​ന്നു

സ്വ​പ്ന​പ്പ​ന്ത​ലു​ക​ൾ...

News Summary - madhyamam weekly malayalam poem