Begin typing your search above and press return to search.
proflie-avatar
Login

നാലുവരി

നാലുവരി
cancel

വ​ഴി​യി​ലെ വെ​റും മ​രം! പ​ഴി​യാ​യ് പ​ടു​വാ​ക്കു​ക​ൾ പി​ന്നെ​യും നി​ര​നി​ര​ന്നു​പോം നാ​ൽ​വ​രി​പ്പാ​ത​യി​ൽ ത​ണ​ലി​ട​ങ്ങ​ളെ​ത്തേ​ടു​വാ​നാ​രി​നി... ഉ​രു​കി​നി​ൽ​ക്കു​ന്ന പ​ക​ലി​ന്റെ​യു​ച്ചി​യി​ൽ ഒ​രു ത​ളി​ർ​ക്കു​ട​പ്പ​ന്ത​ലി​ൻ തോ​ര​ണം കു​യി​ൽ, കൂ​മ​ൻ, കു​റു​കു​ന്ന കു​ട്രു​വ​ൻ ക​ളി​പ​റ​ഞ്ഞു​പോം കാ​ക്ക​ക്കി​ടാ​ത്തി​ക​ൾ വ​ലി​യ​കാ​ലി​ക​ൾ, വെ​ള്ളാ​രം​കൊ​റ്റി​ക​ൾ ചെ​റി​യ പ​ന്ന​ലി​ൻ ചെ​പ്പ​ടി​ച്ച​ന്ത​വും കു​റി​യൊ​രി​ത്തി​ളും കൂ​വാ​ലി​പ്പ​ന്ന​ലും പ​ഴ​യ​കൂ​ട്ടു​കാ​ർ, പു​തു​വ​ഴി​ത്താ​ര​യി​ൽ പ​തി​യെ വ​ഴി​പി​രി​ഞ്ഞെ​ങ്ങോ മ​റ​ഞ്ഞ​വ​ർ പ​റ​യു​വാ​നു​ണ്ട്...

Your Subscription Supports Independent Journalism

View Plans

വ​ഴി​യി​ലെ വെ​റും മ​രം!

പ​ഴി​യാ​യ് പ​ടു​വാ​ക്കു​ക​ൾ പി​ന്നെ​യും

നി​ര​നി​ര​ന്നു​പോം നാ​ൽ​വ​രി​പ്പാ​ത​യി​ൽ

ത​ണ​ലി​ട​ങ്ങ​ളെ​ത്തേ​ടു​വാ​നാ​രി​നി...

ഉ​രു​കി​നി​ൽ​ക്കു​ന്ന പ​ക​ലി​ന്റെ​യു​ച്ചി​യി​ൽ

ഒ​രു ത​ളി​ർ​ക്കു​ട​പ്പ​ന്ത​ലി​ൻ തോ​ര​ണം

കു​യി​ൽ, കൂ​മ​ൻ, കു​റു​കു​ന്ന കു​ട്രു​വ​ൻ

ക​ളി​പ​റ​ഞ്ഞു​പോം കാ​ക്ക​ക്കി​ടാ​ത്തി​ക​ൾ

വ​ലി​യ​കാ​ലി​ക​ൾ, വെ​ള്ളാ​രം​കൊ​റ്റി​ക​ൾ ചെ​റി​യ

പ​ന്ന​ലി​ൻ ചെ​പ്പ​ടി​ച്ച​ന്ത​വും

കു​റി​യൊ​രി​ത്തി​ളും കൂ​വാ​ലി​പ്പ​ന്ന​ലും

പ​ഴ​യ​കൂ​ട്ടു​കാ​ർ,

പു​തു​വ​ഴി​ത്താ​ര​യി​ൽ പ​തി​യെ

വ​ഴി​പി​രി​ഞ്ഞെ​ങ്ങോ മ​റ​ഞ്ഞ​വ​ർ

പ​റ​യു​വാ​നു​ണ്ട് പ​ണ്ടു​പ്പു​കാ​ച്ചി​യ

പ​ല​മ​ത​ൻ പ​ഴ​യ സ്വാ​ത​ന്ത്ര്യ​ഗീ​തി​ക​ൾ

തി​റ​യെ​ടു​ത്താ​ടി​വ​ന്നു​പോം മാ​രി​വി​ൽ-

പ്പെ​രു​മു​ടി​ത്തെ​യ്യ​മാ​ടു​ന്ന തോ​റ്റ​വും

മ​രു​ന​ട​പ്പാ​ത​താ​ണ്ടി​യി​ങ്ങോ​ര​ത്ത്

പു​തു​യു​ഗ​പ്പു​ക​ഴ്പാ​ടി​ച്ച മ​ന്ന​രും

ക​രു​ണ​ത​ൻ ഇ​റ്റു​നീ​രി​നാ​ൽ

നാ​ടി​ന്റെ കൊ​ടി​യ ദാ​ഹ​ങ്ങ​ളാ​റ്റി​യ ത​ന്വി​യും

പ​റ​യു​വാ​നു​ണ്ട് നേ​രി​ന്റെ പ​ട​വാ​ളു

പ​ല​തു​രാ​കി​പ്പ​തി​ഞ്ഞ പാ​ണ​ർ​തു​ടി

ക​വി​ത​കാ​ൽ​ച്ചി​ല​മ്പ​ണി​യു​ന്ന താ​ള​വും

കി​ളി​പ​റ​ഞ്ഞു​പോം ക​ഥ​ക​ളു​ടെ സാ​ര​വും...

നെ​ടി​യ​നാ​ൽ​വ​രി​പ്പാ​ത​യി​ൽ ത​ല​മു​റ

ത​ല​യെ​ടു​പ്പോ​ടെ താ​ണ്ടു​ന്ന ദൂ​ര​മീ-

ക്കി​ള​വ​നാം​മ​രം ഇ​വി​ടെ​ക്കു​ട​ഞ്ഞു​പോം

ഒ​രു ത​രി ശ്വാ​സ​വേ​ഗ​ത്തി​ലി​ട​യ​വേ

ഹാ! ​കൃ​താ​ർ​ഥ​മീ ജീ​വി​ത​പ്പ​ച്ച​യി​ൽ,

പാ​തി​യ​റ്റു​പോം പാ​ഴ്മ​ര​ച്ച​ന്ത​വും..!

News Summary - madhyamam weekly malayalam poem