താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. ദേവസ്യ വലിയപറമ്പിൽ (90) നിര്യാതനായി. 2005ൽ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ച ശേഷം കോഴിക്കോട് ഗുഡ് ഷെപ്പേർഡ് വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതത്തിലായിരുന്നു. തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിലെ കണിച്ചാർ, സുൽത്താൻ ബത്തേരി, മാനന്തവാടി, ചെറുകാട്ടൂർ ഇടവകകളിൽ അസി. വികാരിയായും കല്ലുവയൽ, വഞ്ഞോട്, വിളക്കന്നൂർ, പരപ്പ, കല്ലുരുട്ടി, ഊരകം, വാലില്ലാപ്പുഴ, മണിപ്പാറ, കൊന്നക്കാട്, കുപ്പായക്കോട്, കാളികാവ്, വാണിയമ്പലം, പന്തല്ലൂർ, പയ്യനാട്, നെന്മേനി ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയിലെ കിടങ്ങറ വലിയപറമ്പിൽ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മറിയം, കുര്യൻ, സ്കറിയ, ഏലിക്കുട്ടി, അന്നക്കുട്ടി, മാത്യു. വിശ്രമമന്ദിരത്തിൽനിന്ന് വെള്ളിയാഴ്ച രാവിലെ എട്ടിന് സെന്റ് ജോസഫ്സ് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് പത്തരക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.