വടകര: ഒഞ്ചിയത്തെ പൗരപ്രമുഖനും ചെന്നൈയിലെ നോവൽട്ടി ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടറുമായ കുഞ്ഞിപുരയിൽ എം.കെ. മമ്മുഹാജി (87) നിര്യാതനായി. മത, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വ്യക്തിമുദ പതിപ്പിച്ച ഇദ്ദേഹം ജീവകാരുണ്യ മേഖലയിൽ പതിറ്റാണ്ടുകളായി നിരവധി അശരണർക്ക് കൈത്താങ്ങായിരുന്നു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ഇബ്രാഹീം ഹാജി, ശംസുദ്ദീൻ, സുബൈദ, താഹിറ, നസീമ, സീനത്ത്. മരുമക്കൾ: യു.കെ. യൂസുഫ് ഹാജി, എം.പി. ഹമീദ് ഹാജി, പുതുശ്ശേരി അഷ്റഫ് ഹാജി, ഹൈദർ കിഴക്കേടത്ത്, ആരിഫ, ഷമീമ. സേഹാദരിമാർ: നബീസു ഹജ്ജുമ്മ (ബംഗളൂരു), ആയിഷ ഹജ്ജുമ്മ, പരേതയായ ആസ്യ ഹജ്ജുമ്മ കിഴക്കേടത്ത്.