കൊയിലാണ്ടി: സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം മുൻ ഡയറക്ടറും സാഹിത്യ വിഭാഗം പ്രഫസറുമായിരുന്ന പന്തലായനി നീലിമന ഡോ. ദാമോദരൻ ഉണ്ണി (66) നിര്യാതനായി. സംസ്കൃത ഭാഷയിലും സാഹിത്യത്തിലും പണ്ഡിതനായിരുന്നു. നിരവധി ഗവേഷകരുടെ മാർഗദർശിയുമായിരുന്നു. ഭാര്യ: ലളിതകുമാരി. മക്കൾ: അഭിനവ് കൃഷ്ണൻ (സൈബർ പാർക്ക് കോഴിക്കോട്), ഡോ. അനഘ (സംസ്കൃതി ആയുർവേദ കോളജ് മഥുര ഉത്തർപ്രദേശ്). മരുമകൻ: ഡോ. വൈഷ്ണവ്, (സംസ്കൃതി ആയുർവേദ കോളജ് മഥുര).