തിരുവമ്പാടി: പുന്നക്കൽ താഴത്തുപറമ്പിൽ തങ്കച്ചൻ (ടി. കെ. ജോർജ് -80) നിര്യാതനായി. സി.പി.എം പുന്നക്കൽ ബ്രാഞ്ച് സെക്രട്ടറി, തിരുവമ്പാടി ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ഭാര്യ: ലില്ലി ജോർജ്. മക്കൾ: ആശ ജോർജ്, ജീവൻ ജോർജ് (പൊലീസ് ഇൻസ്പെക്ടർ , വളയം), സൂരജ് ജോർജ് (മാനേജർ, ഇസാഫ് ബാങ്ക്, മുക്കം). മരുമക്കൾ: റോയ് മുണ്ടപ്ലാക്കൽ, ടിജി, ശ്രീജ.