കോഴിക്കോട്: മലാപ്പറമ്പ് റിട്ട.സീനിയർ ഗ്രേഡ് െഡപ്യൂട്ടി കലക്ടർ സി.കെ.രാധാകൃഷ്ണൻ നായർ (85) നിര്യാതനായി. പേരാമ്പ്ര ലാൻഡ് അസൈൻമെൻറ് തഹസിൽദാർ പന്തലായനി ലാൻഡ് ടൈബ്യൂണൽ, കോഴിക്കോട് നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ തഹസിൽദാർ, ഇടുക്കി ഇലക്ഷൻ െഡപ്യൂട്ടി കലക്ടർ, കോഴിക്കോട് താലൂക്ക് തഹസിൽദാർ, തൃശൂർ ഗുരുവായൂർ ഹൈവേ ലാൻഡ് അക്വിസിഷൻ തഹസിൽദാർ, കോഴിക്കോട് ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എന്നീ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ല പ്രസിഡൻറ്, സെക്രട്ടറി, കേരള ലാൻഡ് റവന്യൂ ഓഫിസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡൻറ്, സെക്രട്ടറി, കേരള ഗവ. ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനൂപ് (എരഞ്ഞിപ്പാലം കോഒാപറേറ്റിവ് ഹോസ്പിറ്റൽ), ബിന്ദു അധ്യാപിക (കെ.എം.ഒ. ഹൈസ്കൂൾ കൊടുവള്ളി), പരേതനായ സുരേഷ്. മരുമക്കൾ: അഞ്ജന, മനോജ്, പ്രീണ