എകരൂൽ: വെള്ളപ്പാലംകണ്ടി പരേതനായ മൂസഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (മുൻ ഡെപ്യൂട്ടി കലക്ടർ), ഷംസുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂൽ യൂനിറ്റ് ജോ. സെക്രട്ടറി), മുഹമ്മദ് അബ്ദുൽ ഖയ്യൂം (സൗദി), ഉമ്മുകുൽസും (നന്മണ്ട), റഹ്മത്ത് (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ, പൂനൂർ). മരുമക്കൾ: ടി.കെ. അബ്ദുസ്സലാം മാസ്റ്റർ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് നടക്കാവ്), മുഹമ്മദ് ഇല്ലത്ത് (റിട്ട. വില്ലേജ് ഓഫിസർ), ആബിദ (അധ്യാപിക, ആത്മ എ.യു.പി സ്കൂൾ കാരപ്പറമ്പ്), ഷറീന (ചീക്കിലോട്), ജംഷീറ (എലത്തൂർ). സഹോദരങ്ങൾ: മൊയ്തീൻകോയ, ആയിശ (ഇരുവരും വള്ളിയോത്ത്), പരേതരായ അബ്ദുറഹ്മാൻകുട്ടി (കിനാലൂർ), ഖദീജ (എസ്റ്റേറ്റ് മുക്ക്).