സമ്പന്നർക്ക് അധിക ആയുസെന്ന് പഠനം; പണമില്ലാത്തവർക്ക് ആയുസ്സ് കുറയും
text_fieldsആരോഗ്യമാണ് സമ്പത്ത് എന്ന പ്രയോഗത്തെ തിരുത്തിക്കുറിക്കുന്നതാണ് അമേരിക്ക പുറത്തുവിട്ട പുതിയ കണ്ടെത്തൽ. സമ്പത്താണ് ആരോഗ്യമെന്നാണ് പഠനം പറയുന്നത്. സമ്പത്ത് നിങ്ങളുടെ ആരോഗ്യത്തെയും നിങ്ങളുടെ നല്ല കാലത്തെയും സ്വാധീനിക്കുമെന്നും, ദാരിദ്ര്യം അക്ഷരാർത്ഥത്തിൽ ജീവൻതന്നെ അപഹരിക്കുകയാണെന്നുമാണ് പഠനം പറയുന്നത്. ഈ പഠനം പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ പണക്കാരേക്കാള്‍ ഒരു പതിറ്റാണ്ടോളം നേരത്തെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നാഷനല്‍ കൗണ്‍സില്‍ ഓണ്‍ ഏജിങും യൂണിവേഴ്‌സിറ്റി ഓഫ് മസാക്യൂഷേറ്റസ് ബോസ്റ്റണ്‍സ് എല്‍.ടി.എസ്.എസ് സെന്‍ററും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. അമേരിക്കയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കുറഞ്ഞ വരുമാനം നേടുന്നവരില്‍ ജീവിത ദൈർഘ്യം കുറവായും അതേസമയം ഉയര്‍ന്ന വരുമാനം നേടുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും കാണിക്കുന്നു. പണക്കാര്‍ പാവപ്പെട്ടവരേക്കാള്‍ ഒൻപത് വര്‍ഷത്തോളം കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തിലെ 10,000 ഓളം വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. സാമ്പത്തിക പിരിമിറുക്കങ്ങള്‍ ജീവനുകളെ അപഹരിക്കുന്നത് എങ്ങനെയാണെന്നും പഠനം വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാളെ നംബന്ധിച്ചിടത്തോളം ഭക്ഷണത്തിനും താമസത്തിനും ശേഷമാണ് അവര്‍ ആശുപത്രി, ആരോഗ്യം, മരുന്നുകള്‍ എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. സാമ്പത്തിക പിരിമുറുക്കമുണ്ടാവുമ്പോള്‍ ഇവര്‍ മരുന്നുകളും മറ്റും വേണ്ടെന്ന് വെച്ച് മറ്റുള്ളവക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ പണമുള്ള ഒരു കുടുംബത്തില്‍ ഇതിന്‍റെ ആവശ്യമുണ്ടാവുന്നില്ല. കൃത്യമായി മരുന്നും പോഷകങ്ങളും ചികിത്സയും ഇവര്‍ക്ക് ലഭിക്കുന്നു. ഇത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

