Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightശ്രദ്ധിക്കണം;...

ശ്രദ്ധിക്കണം; പഞ്ചസാരയുടെ അമിത ഉപയോഗം തലച്ചോറിനെ തകരാറിലാക്കും!

text_fields
bookmark_border
ശ്രദ്ധിക്കണം; പഞ്ചസാരയുടെ അമിത ഉപയോഗം തലച്ചോറിനെ തകരാറിലാക്കും!
cancel

മധുരം ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. പലഹാരങ്ങളിലും പാനീയങ്ങളിലും സ്നാക്സുകളിലും ഇവ അടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ശരീരത്തിന് ഊർജം പകരാനും സന്തോഷം തോന്നാനും ഈ മധുരം സഹായിക്കും. എന്നാൽ അമിതമായി പഞ്ചസാര ശരീരത്തിലെത്തുന്നത് കാലക്രമേണ തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ.

നമുക്ക് സന്തോഷം തോന്നിപ്പിക്കുന്ന ന്യൂറോട്രാൻസ്മിറ്ററായ ഡോപ്പമിൻ ഉത്പാദിപ്പിക്കപ്പെടാൻ പഞ്ചസാര കാരണമാകുന്നു. ഈ താൽക്കാലിക സുഖം ലഭിക്കുന്നതിനാൽ ആളുകൾക്ക് വീണ്ടും വീണ്ടും മധുരം കഴിക്കാൻ തോന്നുന്നു. ഇത് കാലക്രമേണ സ്വയം നിയന്ത്രണം, ഏകാഗ്രത, തീരുമാനമെടുക്കൽ തുടങ്ങിയ കഴിവുകളെ ബാധിക്കുമെന്ന് ന്യൂറോളജിസ്റ്റായ ഡോ. ഭൂപേഷ് കുമാർ മൻസുഖാനി പറയുന്നു.

കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ, പഠനം, വൈകാരിക നിയന്ത്രണം തുടങ്ങിയ തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. കൂടാതെ ഏകാഗ്രതയെ ദുർബലപ്പെടുത്തുകയും വൈജ്ഞാനിക പ്രകടനം കുറക്കുകയും ചെയ്യും. അമിതമായ പഞ്ചസാരയുടെ ഉപയോഗം നാഡീവ്യവസ്ഥയിൽ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദം എന്നിവക്ക് കാരണമായേക്കാം. ഇത് നാഡി സന്ദേശങ്ങളെ മന്ദഗതിയിലാക്കുകയും ഏകോപനത്തെ ബാധിക്കുകയും ചെയ്യും.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിനും തുടർന്ന് പെട്ടെന്ന് കുറയുന്നതിനും കാരണമാകും. ഇത് ആളുകളെ ക്ഷീണിപ്പിക്കുന്നതിനും ഉറക്കം തൂങ്ങുന്നതിനും മാനസികമായി തളരുന്നതിനും ഇടയാക്കും. ഇത് ശാരീരിക ഊർജം കുറയാനും കാരണമാകുന്നു.

വിലയിരുത്തൽ ശേഷിയെയും ശ്രദ്ധയെയും നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടൽ കോർട്ടെക്സിനെയും ഓർമ്മയിലും പഠനത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഹിപ്പോകാമ്പസിനെയും പഞ്ചസാരയുടെ അമിത ഉപയോഗം ബാധിക്കുന്നുവെന്ന് വൈശാലിയിലെ മാക്സ് ആശുപത്രിയിലെ ന്യൂറോസർജൻ ഡോ. ഗൗരവ് ബത്ര പറയുന്നു. പതിവായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് തലച്ചോറിന്റെ പ്ലാസ്റ്റിസിറ്റി കുറക്കുകയും വിവരങ്ങൾ കേന്ദ്രീകരിക്കാനും നിലനിർത്താനും ബുദ്ധിമുട്ടാക്കുകയും ചെയ്യും.

പഞ്ചസാര, പ്രമേഹം, തലച്ചോറിന്റെ ആരോഗ്യം

അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് തലച്ചോറിലെ രക്തക്കുഴലുകളെയും നാഡീകോശങ്ങളെയും തകരാറിലാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാലക്രമേണ, ഇത് സ്ട്രോക്ക്, ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കൽ അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കും.

ദീർഘകാല ഉപാപചയ തകരാറുകൾ കാരണം പല മസ്തിഷ്ക വൈകല്യങ്ങളും സാവധാനത്തിൽ വികസിക്കുന്നുവെന്ന് ഡോക്ടർമാർ ഊന്നിപ്പറയുന്നു. ഇന്ന് ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഭാവിയിലെ നാഡീരോഗങ്ങൾ കുറക്കാനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthstrokesugarbrain
News Summary - High sugar intake may harm brain health
Next Story