ശ്രദ്ധിക്കുക ഡിമെൻഷ്യയുടെ ഈ ആറ് പ്രാഥമിക ലക്ഷണങ്ങളെ
text_fieldsന്യൂഡൽഹി: ഡിമെൻഷ്യയുടെ ആറ് പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ച് ലാൻസെറ്റ് നടത്തിയ പഠന റിപ്പോർട്ട് പുറത്ത് വന്നു. 6000നടുത്ത് മുതിർന്നവരിൽ 20 വർഷത്തിനു മുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ലാൻസെറ്റ് കണ്ടെത്തിയ ലക്ഷണങ്ങൾക്ക് മധ്യവയസ്സിലെത്തിയ ആളുകളിൽ കണ്ടുവരുന്ന മാനസികാവസ്ഥയുമായും സാമ്യം ഉണ്ട്.
ഏതൊക്കെയാണ് ആ ആറ് ലക്ഷണങ്ങൾ?
- ആത്മ വിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെടൽ
- പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്
- മറ്റുള്ളവരുമായുള്ള ബന്ധം നഷ്ടപ്പെടൽ
- അമിത ഉത്ഖണ്ഠ
- എല്ലാത്തിനോടും അതൃപ്തി
- ശ്രദ്ധ നഷ്ടപ്പെടൽ
40നും 60നും ഇടക്ക് പ്രായമുള്ള ആളുകളിൽ കണ്ടുവരുന്ന ഇത്തരം മാനസികാവസ്ഥ ഡിമെൻഷ്യയുടെ ലക്ഷണമാകാമെന്നാണ് പഠനം പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കെല്ലാം ഡിമെൻഷ്യ ഉണ്ടാകുമെന്നല്ല പഠനം പറയുന്നത്. പല ആളുകൾക്ക് ഒരു നിശ്ചിത പ്രായം എത്തിക്കഴിഞ്ഞാൽ ഉത്ഖണ്ഠയും മാനസിക സമ്മർദ്ദവും ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണം കാണിച്ചു തുടങ്ങിയാൽ അൽപ്പം ശ്രദ്ധ കൊടുത്തു തുടങ്ങണമെന്നാണ് പഠനം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

