You are here

അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും പു​തി​യ ആ​റ് ലോ​കോ​ത്ത​ര ആ​രോ​ഗ്യ​കേ​​ന്ദ്ര​ങ്ങ​ൾ 

അ​ബൂ സാ​മ്ര പ്രൈ​മ​റി ഹെ​ൽ​ത്ത് ക്ലി​നി​ക്കി​െൻറ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​സ്പ​ൻ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ ബ്രൂ​സ് ആം​സ്‌​ട്രോ​ങ്, അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ഹാ​മി​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു
അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ് ലോ​കോ​ത്ത​ര പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​െൻറ​റു​ക​ൾ പു​തു​താ​യി നി​ർ​മി​ക്കു​ന്നു. ഇ​തി​ൽ ആ​ദ്യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​​െൻറ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം അ​ബൂ സാ​മ്ര​യി​ൽ ആ​രം​ഭി​ച്ചു. ഇ​ത്​ 2020ൽ ​പൂ​ർ​ത്തീ​ക​രി​ക്കും. അ​ൽ വ​ത്ബ, ഷ​ഖ്ബൂ​ത്ത് സി​റ്റി, ഉം ​ഗ​ഫ്വ, അ​ൽ ദ​ഹ്റ, അ​ൽ സ​ലാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു പു​തി​യ ക്ലി​നി​ക്കു​ക​ൾ നി​ർ​മി​ക്കു​ക.
ആ​സ്ട്രേ​ലി​യ​ൻ ആ​രോ​ഗ്യ സ്​​ഥാ​പ​ന​മാ​യ ആ​സ്പ​ൻ മെ​ഡി​ക്ക​ൽ പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​െൻറ​റു​ക​ൾ നി​ർ​മി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പും ആ​സ്പ​ൻ മെ​ഡി​ക്ക​ലും ഒ​പ്പു​വെ​ച്ചു.  
പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടീം ​വ​ഴി അ​ബൂ​ദ​ബി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗോ​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ച​ര​ണാ​നു​ഭ​വ​ത്തി​ലെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ആ​സ്പ​ൻ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ ബ്രൂ​സ് ആം​സ്‌​ട്രോ​ങ് അ​റി​യി​ച്ചു. 
അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​മ്പ​ത് മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ പ​ബ്ലി​ക് ടെ​ൻ​ഡ​റി​ങ് ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ പ​രി​ര​ക്ഷ നി​ല​വി​ൽ മി​ക​ച്ച​താ​ണ്. എ​ന്നാ​ൽ, ചി​ല ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്.
യു.​എ.​ഇ​യി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും ലോ​കോ​ത്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​​െൻറ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ഹാ​മി​ലി അ​റി​യി​ച്ചു. 
ജ​ന​റ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, ക്രോ​ണി​ക് ഡി​സീ​സ് മാ​നേ​ജ്‌​മ​െൻറ്, ഹെ​ൽ​ത്ത് കെ​യ​ർ സ്‌​ക്രീ​നി​ങ്, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ​ൾ, പ​ക​രു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ രോ​ഗ​ങ്ങ​ൾ ത​ട​യ​ൽ, ഫാ​ർ​മ​സി എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ല​ഭ്യ​മാ​കും. ഭാ​വി​യി​ൽ അ​ബൂ​ദ​ബി​യി​ലെ​യും അ​ൽ​ഐ​നി​ലെ​യും ക്ലി​നി​ക്കു​ക​ൾ ആ​സ്പ​ൻ മെ​ഡി​ക്ക​ലി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ഗോ​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ ക്ലി​നി​ക് ശൃം​ഖ​ല​യി​ലേ​ക്ക് ചേ​ർ​ക്കു​ക​യാ​ണ്  ല​ക്ഷ്യ​മെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.
Loading...
COMMENTS