You are here

ഗിന്നസിലേക്ക്​ വിടർന്നു, ഒന്നൊന്നര പൂക്കളം 

ദു​ബൈ ഫെ​സ്​​റ്റി​വ​ൽ സി​റ്റി​യി​ൽ തീ​ർ​ത്ത കൂ​റ്റ​ൻ പൂ​ക്ക​ളം
ദു​ബൈ: നി​ര​ന്നു​കി​ട​ക്കു​ന്ന ര​ണ്ടു ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ വി​സ്തൃ​തി​യി​ൽ നി​റ​യെ ന​റു​മ​ണം പ​ര​ത്തു​ന്ന പൂ​ക്ക​ൾ, ചു​റ്റും പൂ​വി​ളി​ക​ൾ തീ​ർ​ത്ത് ഓ​ടി​ന​ട​ന്ന് നി​റ​പു​ഷ്പ​ങ്ങ​ളാ​ൽ സ്നേ​ഹ​ക്ക​ളം തീ​ർ​ക്കു​ന്ന 5000ത്തി​ല​ധി​കം പേ​ർ. ലോ​ക​ത്തി​നു​മു​ന്നി​ൽ ദു​ബൈ ന​ഗ​രം സ​മ​ർ​പ്പി​ക്കു​ന്ന സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മ​ഭാ​വ​ന​യു​ടെ​യും സ​ന്ദേ​ശം പൂ​ക്ക​ളാ​യി വി​രി​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ക​ണ്ട​ത് മ​ല​യാ​ള​ക്ക​ര​യി​ലെ ഓ​ണ​ക്കാ​ല​ത്തെ വെ​ല്ലു​ന്ന ആ​ഘോ​ഷ​ത്തി​മി​ർ​പ്പ്. 
യു.​എ.​ഇ സ​ർ​ക്കാ​ർ ആ​ച​രി​ക്കു​ന്ന സ​ഹി​ഷ്ണു​ത വ​ർ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ദേ​ശീ​യ സ​ഹി​ഷ്ണു​താ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​യി​ലൂ​ടെ ദു​ബൈ ഫെ​സ്​​റ്റി​വ​ൽ സി​റ്റി‍യി​ലെ 80000ത്തിലധികം ച​തു​ര​ശ്ര​യ​ടി​യി​ൽ  തീ​ർ​ത്ത​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്ക​ളം ഗിന്നസ്​ റെക്കോർഡ്​ കരസ്​ഥമാക്കി. 150ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ ഒ​ന്നു​ചേ​ർ​ന്നാ​ണ് ഒ​രി​ക്ക​ലും കൊ​ഴി​ഞ്ഞു​പോ​കാ​ത്ത ഇൗ ​ച​രി​ത്ര​വ​സ​ന്ത​മൊ​രു​ക്കി​യ​ത്. ഇ​തി​നാ​യി യു.​എ.​ഇ​യി​ലെ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ, സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. 
സ​ഹി​ഷ്​​ണു​ത​കാ​ര്യ മ​ന്ത്രാ​ല​യം ഒാ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഫ്​​റ മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ സ​ബ്​​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​ക്കാ​ഫ്​ ഇ​വ​ൻ​റ്​​സും ഗ്ലോ​ബേ​ഴ്​​സ്​ എ​ൻ​റ​ർ​ടെ​യ്​​ൻ​മ​െൻറ്​​സു​മാ​ണ്​ മ​ല​യാ​ളി​യു​ടെ പൊ​ന്നോ​ണ​ക്കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഇൗ ​മ​നോ​ഹ​ര സം​രം​ഭ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്. 
ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കാ​ൻ 50 ട​ൺ പൂ​ക്ക​ളാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നും കെ​നി​യ​യി​ൽ​നി​ന്നു​മാ​യി വി​മാ​നം ക​യ​റ്റി ദു​ബൈ​യി​ലെ​ത്തി​ച്ച​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ബം​ഗ​ളൂ​രു​വി​ലെ പൂ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​വ​യാ​ണ്. 
1600 ക​ള​ങ്ങ​ളു​ള്ള കൂ​റ്റ​ൻ ഫാ​ബ്രി​ക്കാ​യി​രു​ന്നു റെ​ക്കോ​ഡ് പു​സ്ത​ക​ത്തി​ലി​ടം പി​ടി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ഫെ​സ്​​റ്റി​വ​ൽ സി​റ്റി​യി​ലെ ഗ്രൗ​ണ്ടി​ൽ വി​രി​ച്ചി​രു​ന്ന​ത്. ഓ​രോ ക​ള​ത്തി​ൽ മൂ​ന്നോ​ളം പേ​രെ അ​ണി​നി​ര​ത്തി​യാ​യി​രു​ന്നു പൂ​ക്ക​ളം തീ​ർ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി മാ​ത്രം 4800ല​ധി​കം വ​ള​ൻ​റി​യ​ർ​മാ​ർ ക​ർ​മ​നി​ര​ത​രാ​യി. ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് സം​ഘാ​ട​ക​ർ പു​റ​ത്തും നി​ല​യു​റ​പ്പി​ച്ചാ​യി​രു​ന്നു ച​രി​ത്ര​പ്പൂ​ക്ക​ള നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 
യു.​എ.​ഇ​യു​ടെ സാം​സ്​​കാ​രി​ക ചി​ഹ്ന​ങ്ങ​ളാ​യ ശൈ​ഖ്​ സാ​യി​ദ്​ പ​ള്ളി, ബു​ർ​ജ്​ ഖ​ലീ​ഫ, ഇൗ​ത്ത​പ്പ​ന​ത്തോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കൂ​റ്റ​ൻ ഫാ​ബ്രി​ക്കി​ലെ പൂ​ക്ക​ള​ത്തി​ൽ ഞൊ​ടി​യി​ട​യി​ൽ വി​രി​ഞ്ഞു. 
ഓ​ണ​ത്തി​െൻറ നാ​ട്ടു​കാ​ർ നേ​തൃ​ത്വ​മേ​റ്റെ​ടു​ത്ത് തീ​ർ​ത്ത കൂ​റ്റ​ൻ പൂ​ക്ക​ളം നേ​രി​ട്ട് കാ​ണാ​ൻ ഞാ​യ​റാ​ഴ്ച വ​രെ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ത്തി നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യ സ​ഹി​ഷ്ണു​താ ഘോ​ഷ​യാ​ത്ര​യും (പ​രേ​ഡ് ഓ​ഫ് ടോ​ള​റ​ൻ​സ്) ന​ട​ന്നു. 
അ​ക്കാ​ഫി​െൻറ​യും ഗ്ലോ​ബേ​ഴ്​​സി​െൻറ​യും ഭാ​ര​വാ​ഹി​ക​ളാ​യ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​ബ്​​ദു​ൽ സ​ലാം, ഷാ​ഹു​ൽ ഹ​മീ​ദ്, ചാ​ൾ​സ് പോ​ൾ, വി.​എ​സ്. ബി​ജു​കു​മാ​ർ, അ​ഡ്വ. ബ​ക്ക​റ​ലി, അ​നൂ​പ് അ​നി​ൽ​ദേ​വ​ൻ, അ​ഡ്വ. ഹാ​ഷി​ക്, റി​വ ഫി​ലി​പ്പോ​സ്, ശ്യാം ​വി​ശ്വ​നാ​ഥ്, കെ.​വി. മ​നോ​ജ്, ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദു​ബൈ​യി​ൽ വ​ർ​ണ​ക്കാ​ഴ്ച തീ​ർ​ത്ത ഇൗ ​ച​രി​ത്ര​പൂ​ക്ക​ള​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. 
Loading...
COMMENTS