You are here

ഇ.​പി.​സി ക​മ്പ​നി​ക​ൾ​ക്ക്​ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ 300 ദി​ർ​ഹ​മാ​യി കു​റ​ച്ചു

10:35 AM
21/05/2019
അ​ബൂ​ദ​ബി: സ​ർ​ക്കാ​റി​​ന്​ കീ​ഴി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ങ്കാ​ളി​ത്ത ക്ല​ബി​ൽ (ഇ.​പി.​സി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ 300 ദി​ർ​ഹ​മാ​യി കു​റ​ച്ച​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി^​സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ എ​ടു​ക്കു​ന്ന​തി​നും പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സാ​ണ്​ 300 ദി​ർ​ഹ​മാ​യി കു​റ​ച്ച​ത്. 
മാ​ന​വ വി​ഭ​വ​ശേ​ഷി–​സ്വ​ദേ​ശി​വ​ത്ക​ര​ണ വ​കു​പ്പ് മ​ന്ത്രി നാ​സ​ർ ഥാ​നി ആ​ൽ ഹ​മീ​ലി​യാ​ണ്​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്തി​െ​ൻ​റ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഇ​മ​റാ​ത്തി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ വേ​ണ്ടി മാ​ന​വ വി​ഭ​വ​ശേ​ഷി–​സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ പ​ദ്ധ​തി​യാ​ണ്​ ‘തൗ​തീ​ൻ പ​ങ്കാ​ളി​ത്ത ക്ല​ബ്​’ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഇ.​പി.​സി. നി​ശ്ചി​ത നി​ര​ക്ക്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കി​യ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ ഇ​തി​ൽ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​ത്. 
നേ​ര​ത്തെ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്ന ഇ.​പി.​സി മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ പു​തി​യ തീ​രു​മാ​ന പ്ര​കാ​രം നാ​ല്​ വി​ഭാ​ഗ​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. പ്ലാ​റ്റി​നം, ഗോ​ൾ​ഡ്, സി​ൽ​വ​ർ, ​ബ്രോ​ൺ​സ്​ വി​ഭാ​ഗ​ങ്ങ​ളാ​ണ്​ ഇ​വ. പ്ലാ​റ്റി​നം വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ ഉ​ന്ന​ത മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ൾ 12 ശ​ത​മാ​ന​വും ഇ​ട​ത്ത​രം മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ൾ ഏ​ഴ്​ ശ​ത​മാ​ന​വും ചെ​റു മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ൾ മൂ​ന്ന്​ ശ​ത​മാ​ന​വും സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്ക​ണം. ബി​സി​ന​സ്, ആ​രോ​ഗ്യ​പ​രി​ച​ര​ണം, വി​ദ്യാ​ഭ്യാ​സം, ക​ൺ​സ​ൾ​േ​ട്ട​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ തു​ട​ങ്ങി ഉ​യ​ർ​ന്ന വൈ​ദ​ഗ്​​ധ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ള്ള​തും 125 ജീ​വ​ന​ക്കാ​രോ കൂ​ടു​ത​ലോ ഉ​ള്ള​തു​മാ​യ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ഉ​ന്ന​ത മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ൾ. 
ചി​ല്ല​റ വ്യാ​പാ​രം, ഹോ​സ്​​പി​റ്റാ​ലി​റ്റി, ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ മേ​ഖ​ല​യി​ലെ 250ഒാ ​അ​തി​ല​ധി​ക​മോ ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി​ക​ളാ​ണ്​ ഇ​ട​ത്ത​രം മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ൾ. ഉ​യ​ർ​ന്ന വൈ​ദ​ഗ്​​ധ്യം ആ​വ​ശ്യ​മി​ല്ലാ​ത്ത നി​ർ​മാ​ണം, ശു​ചി​ക​ര​ണം, സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 500ഒാ ​അ​തി​ൽ കൂ​ടു​ത​ലോ തൊ​ഴി​ലാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ളാ​ണ്​ ചെ​റു മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ൾ. ഗോ​ൾ​ഡ്​ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ ഉ​ന്ന​ത മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ളി​ൽ എ​ട്ട്​ ശ​ത​മാ​ന​വും ഇ​ട​ത്ത​രം മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ളി​ൽ നാ​ല്​ ശ​ത​മാ​ന​വും ചെ​റു മു​ൻ​ഗ​ണ​ന ക​മ്പ​നി​ക​ളി​ൽ ഒ​രു ശ​ത​മാ​ന​വും സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കി​യി​രി​ക്ക​ണം. സി​ൽ​വ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​ന്​ യ​ഥാ​ക്ര​മം നാ​ല്​ ശ​ത​മാ​നം, 2.5 ശ​ത​മാ​നം, 0.5 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​ര​ക്ക്. ബ്രോ​ൺ​സ്​ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ മ​ന്ത്രാ​ല​യം നി​ശ്ച​യി​ക്കു​ന്ന സാ​േ​ങ്ക​തി​ക^​വൊ​ക്കേ​ഷ​ന​ൽ പ്രോ​ഗ്രാ​മു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​നം ന​ട​ത്തി​യ ക​മ്പ​നി​ക​ൾ​ക്ക്​ ആ​റ്​ മാ​സം ബ്രോ​ൺ​സ്​ വി​ഭാ​ഗ​ത്തി​ൽ അം​ഗ​ത്വം നി​ല​നി​ർ​ത്താം. അ​തി​ന്​ ശേ​ഷം നി​ശ്ചി​ത സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കി​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അം​ഗ​ത്വം റ​ദ്ദാ​ക്കും. 
 
Loading...
COMMENTS