You are here

റാ​സ​ൽ​ഖൈ​മ​യി​ൽ  വാ​ഹ​നാ​പ​ക​ടം:  മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു 

07:36 AM
12/01/2019
റാ​സ​ൽ​ഖൈ​മ: ദി​ബ്ബ ത​വീ​ൻ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം വെ​ള്ളു​വ​മ്പു​റം നാ​ല​ക​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ മ​റി​യു​മ്മ  ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ണി​പ​റ​മ്പി​ൽ സ്വ​ദേ​ശി മ​ൻ​സൂ​ർ അ​ലി (32) മ​ര​ണ​പ്പെ​ട്ടു. 
ഫു​ജൈ​റ​യി​ലെ ഫ​റൂ​ജ് ബ​ലാ​ദി എ​ന്ന ക​മ്പ​നി​യി​ൽ  സെ​യി​ൽ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.  മ​ൻ​സൂ​ർ അ​ലി സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​െ​ൻ​റ പു​റ​കി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റാ​സ​ൽ ഖൈ​മ സൈ​ഫ് ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് റാ​ക് കെ.​എം.​സി.​സി എ​മ​ർ​ജ​ൻ​സി വി​ങ് ക​ൺ​വീ​ന​ർ ഹ​സൈ​നാ​ർ കോ​ഴി​ച്ചെ​ന പ​റ​ഞ്ഞു.
 
Loading...
COMMENTS