Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ന് ആശാ സമരത്തിന് അഭിവാദ്യം, ഇന്ന് എൽപിഎസ്ടി സമരപ്പന്തൽ പൊളിക്കൽ; യുഡിഎഫിനെതിരെ പിണറായി

text_fields
bookmark_border
https://www.madhyamam.com/tags/pinarayi-vijayan
cancel

തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യു.ഡി.എഫ് സർക്കാറിന്റെ അസഹിഷ്ണുതയാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ തുടരുന്നത്. വളർമതി മുടി മുറിക്കുന്നത് കണ്ട് കണ്ണീരൊഴുക്കിയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഇത്തരം അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പിണറായി ചോദിച്ചു.

സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. പ്രതിഷേധങ്ങളെ ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യമെന്നും അദ്ദേഹം കുറിച്ചു.

ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും സ്വീകരിക്കുന്ന നിലപാടുകൾ കേരളത്തിലും ആവർത്തിക്കാമെന്ന വി.ഡി. സതീശന്റെയും യു.ഡി.എഫിന്റെയും വ്യാമോഹം ഇവിടെ നടപ്പാകില്ല. ഈ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളം ആശാ വർക്കർമാർ സമരം നടത്തിയിട്ടും സമരപ്പന്തൽ പൊളിച്ചുനീക്കാൻ ആരും പോയിട്ടില്ല. അന്ന് മണിക്കൂറുകൾ കണക്കാക്കി സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിക്കുകയും സർക്കാറിനെതിരെ രൂക്ഷമായി പ്രസംഗിക്കുകയും ചെയ്തവരാണ് ഇന്ന് എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നതെന്നും പിണറായി വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്‌ണുതയാണ് വ്യക്തമാക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്.

വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?

സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം.

ഡൽഹിയിൽ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരണം.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാരുടെ പേരിൽ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തൽ പൊളിക്കുന്നതിന് ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂർ വച്ച് പോയി അഭിവാദ്യം ചെയ്തു സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ എൽപിഎസ് ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story