സഹായഹസ്​തം നീട്ടി നിരവധി കാരുണ്യമനസ്സുകൾ

  • ‘ആ​രും വി​ശ​ന്നി​രി​ക്ക​രു​ത്, ഞ​ങ്ങ​ളു​ണ്ട്​ കൂ​ടെ’

ദ​മ്മാം: സ​മൂ​ഹ​ത്തി​ൽ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ടു​േ​മ്പാ​ഴെ​ല്ലാം സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന ഒ​രു വി​ഭാ​ഗ​മു​ണ്ട്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​ന്നോ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ​ന്നോ മേ​ൽ​വി​ലാ​സ​മി​ല്ലാ​ത്ത ഇ​വ​രാ​ണ്​ എ​പ്പോ​ഴും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ മു​ന്നി​ലു​ണ്ടാ​വു​ക. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ കോ​വി​ഡ്​ കാ​ല​ത്തും അ​ന​വ​ധി ആ​ളു​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​വു​ക​യാ​ണ്​ പേ​രു​പോ​ലും വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​വാ​ത്ത ഇ​ക്കൂ​ട്ട​ർ. 
ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ലു​ള്ള പ്ര​വാ​സി നേ​താ​ക്ക​ൾ പോ​ലും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​നു​ള്ള യോ​ഗം എ​ന്ന്​ ചേ​രാ​മെ​ന്ന്​ ചി​ന്തി​ക്കു​ന്ന​തേ​യു​ള്ളൂ. അ​പ്പോ​ഴേ​ക്കും പേ​രും പെ​രു​മ​യും ഒ​ന്നും ആ​ഗ്ര​ഹി​ക്കാ​ത്ത ആ​ളു​ക​ൾ ആ​രെ​യും കാ​ത്തു​നി​ൽ​ക്കാ​തെ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്​. 
ദി​വ​സ​ക്കൂ​ലി​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന​വ​രും ബൂ​ഫി​യ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ്​ വ​രു​മാ​നം മു​ട്ടി മു​റി​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രി​ക്കു​ന്ന​ത്. ഇ​വ​രാ​രും മാ​സ ശ​മ്പ​ളം ബാ​ങ്കു​ക​ളി​ൽ കൂ​ട്ടി​വെ​ക്കു​ന്ന​വ​ര​ല്ല. കി​ട്ടു​ന്ന​ത്​ നാ​ട്ടി​ല​യ​ച്ച്​ അ​രി​ഷ്​​ടി​ച്ച്​ ക​ഴി​ഞ്ഞു കൂ​ടു​ന്ന​വ​രാ​ണ്. മു​റി​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി അ​ധി​കം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​വ​രു​മ​ല്ല പ​ല​രും. 
അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ കോ​വി​ഡ്​ കാ​ലം ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ​യാ​ണ്​ പ​ട്ടി​ണി​യി​ലാ​ക്കി​യ​ത്. ഭ​ക്ഷ​ണ​ത്തി​ന്​ ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​റി​യി​പ്പ്​ മാ​ത്രം ന​ൽ​കി​യാ​ണ്​  ചി​ല​ർ സ​ഹാ​യി​ക്കാ​നാ​യി മു​ന്നോ​ട്ട്​ വ​ന്ന​ത്. അ​േ​​പ്പാ​ഴാ​ണ്​ ഭ​ക്ഷ​ണ​ത്തി​ന്​ പ്ര​യാ​സ​പ്പെ​ടു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.
 ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്ര ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും എ​ത്തി​ച്ചു​ത​രാ​ൻ ത​യാ​റാ​ണെ​ന്ന അ​റി​യി​പ്പു​മാ​യി പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​തെ നി​ര​വ​ധി ആ​ളു​ക​ൾ മ​ു​ന്നോ​ട്ടു​വ​ന്നു. പ​ല മു​റി​ക​ളി​ലും എ​ത്തി​യ​പ്പോ​ഴാ​ണ്​ ദ​യ​നീ​യാ​വ​സ്​​ഥ കൂ​ടു​ത​ൽ വ്യ​ക്​​ത​മാ​യ​തെ​ന്ന്​ ദ​മ്മാ​മി​ൽ സ​ഹാ​യം സ്വ​രൂ​പി​ക്കാ​ൻ ചു​ക്കാ​ൻ​പി​ടി​ച്ച ഷാ​ജി വ​യ​നാ​ട്​ പ​റ​ഞ്ഞു. 
അ​ൽ​അ​ഹ്​​സ​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളേ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളേ​യും ഇ​ത്ത​ര​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ജാ​ലി​യാ​ത്ത് പ്ര​തി​നി​ധി കൂ​ടി​യാ​യ നാ​സ​ർ മ​ദ​നി പ​റ​ഞ്ഞു. നി​ല​വി​ൽ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത്​ ഉ​െ​ണ്ട​ന്നും അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. അ​ന​വ​ധി ആ​ളു​ക​ളാ​ണ്​ ഭ​ഷ​ണം കി​ട്ടാ​തെ മു​റി​ക​ളി​ൽ ക​ഴി​യു​ന്ന​തെ​ന്നും ത​ങ്ങ​ളാ​ൽ ക​ഴി​യും​വി​ധ​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ളും പ​റ​ഞ്ഞു. 
ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​നി ഉ​ണ്ടാ​യ​തോ​ടെ മു​റി​യി​ൽ​നി​ന്ന്​ പു​റ​ത്താ​യ ചി​ല​രെ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി സം​ര​ക്ഷ​ണം ന​ൽ​കാ​നും ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു​കൊ​ടു​ക്കാ​നും ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ലു​ണ്ടെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ പ​വ​ന​ൻ മൂ​ല​ക്ക​ൽ പ​റ​ഞ്ഞു. 
എ​ന്നാ​ൽ, ദു​രി​ത​ത്തി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി ദ​മ്മാ​മി​ൽ ലോ​ക കേ​ര​ള സ​ഭ​യി​ലും നോ​ർ​ക്ക​യി​ലും പ്ര​തി​നി​ധി​ക​ളാ​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​തെ​യും ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ​യും നീ​ളു​ക​യു​മാ​ണ്.
Loading...
COMMENTS