നാ​ലാ​മ​ത്​ ‘ഹ​ജ്ജ്​ പാ​ന​ൽ’ സം​ഘ​ടി​പ്പി​ച്ചു

08:37 AM
10/10/2019
നാലാമത്​ ‘ഹജ്ജ്​ പാനൽ’ ചർച്ച മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസൽ ഉദ്​ഘാടനം ചെയ്യുന്നു
ജി​ദ്ദ: തീ​ർ​ഥാ​ട​ക സേ​വ​നം  രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന്​ മ​ക്ക ഗ​വ​ർ​ണ​റും കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ പ​റ​ഞ്ഞു. 
അ​ടു​ത്ത ഹ​ജ്ജി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത്​ ‘ഹ​ജ്ജ്​ പാ​ന​ൽ’ ച​ർ​ച്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ക്ക ഗ​വ​ർ​ണ​ർ. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തി​ലൂ​ടെ​ ദൈ​വം  ന​മ്മെ അ​നു​ഗ്ര​ഹി​ച്ചി​രി​ക്ക​യാ​ണ്. 
മ​നു​ഷ്യ​നെ​യും സ്​​ഥ​ല​ത്തെ​യും സേ​വി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച വ്യ​വ​സ്​​ഥ​യാ​ണ്​ ഇ​സ്​​ലാ​മെ​ന്ന്​ ലോ​ക​ത്തി​നു മു​മ്പാ​കെ​ നാം ​കാ​ണി​​ക്ക​ണ​മെ​ന്നും മ​ക്ക ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും ആ​ഗ്ര​ഹി​ക്കു​ന്ന പോ​ലെ മു​ഴു​വ​ൻ ഹ​ജ്ജ്​ സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ പ​ല മേ​ഖ​ല​ക​ളി​ലും വി​ജ​യം വ​രി​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്നും മ​ക്ക ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 
ഹ​ജ്ജ്​ ഉം​റ മ​​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്​ ബി​ന്ദ​ൻ, മ​ക്ക ഗ​വ​ർ​ണ​റേ​റ്റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹി​ശാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഫാ​ലി​ഹ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സം, യാ​ത്ര, ഭ​ക്ഷ​ണം, സ്വീ​ക​ര​ണം, മ​ട​ക്ക​യാ​ത്ര, സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ​വി​ഷ​യ​ങ്ങ​ൾ പാ​ന​ലി​ൽ ച​ർ​ച്ച​ചെ​യ്​​തു. 
Loading...
COMMENTS