Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightബജറ്റിൽ രൂപയുടെ...

ബജറ്റിൽ രൂപയുടെ പോക്കുവരവും കേരളത്തിലെ സ്ഥാപനങ്ങൾക്ക് ലഭിച്ച വിഹിതവും

text_fields
bookmark_border
ബജറ്റിൽ രൂപയുടെ പോക്കുവരവും കേരളത്തിലെ സ്ഥാപനങ്ങൾക്ക് ലഭിച്ച വിഹിതവും
cancel

രൂപയുടെ വരവ്

വായ്പയും മറ്റ് ബാധ്യതകളും-24%

വായ്പേതര മൂലധനം-2%

നികുതിയേതര വരുമാനം-2%

ജി.എസ്.ടി& മറ്റു നികുതികൾ-15%

എക്സൈസ് നികുതി-6%

കസ്റ്റംസ് നികുതി-4%

ആദായനികുതി-21%

കോർപറേറ്റ് നികുതി-18%

രൂപയുടെ പോക്ക്

മറ്റു ചെലവുകൾ-7%

സിവിൽ പെൻഷൻ-2%

കേന്ദ്ര പദ്ധതികൾ-17%

മുഖ്യ സബ്സിഡികൾ-6%

പ്രതിരോധം-11% പലിശയടവ്-20%

കേന്ദ്ര സ്പോൺസേഡ് പദ്ധതികൾ-8%

ധനകാര്യ കമീഷൻ&മറ്റു ഇടപാടുകൾ-7%

സംസ്ഥാന നികുതി വിഹിതം-22%

കേരളത്തിലെ സ്ഥാപനങ്ങൾക്ക് ലഭിച്ച വിഹിതം

റബര്‍ ബോര്‍ഡ് 367.52 കോടി,

സ്‌പൈസസ് ബോര്‍ഡ് 156.89 കോടി

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 89.46 കോടി

കൊച്ചിന്‍ കപ്പല്‍ശാല 120 കോടി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം 147.50 കോടി

നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, തിരുവനന്തപുരം 14.82 കോടി

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 380.95 കോടി

കൊച്ചി വാട്ടര്‍ മെട്രോ 103.55 കോടി

അഞ്ച് സർവകലാശാല ടൗൺഷിപ്പുകൾ, ജില്ലകളിൽ പെൺകുട്ടികൾക്ക് ഹോസ്റ്റൽ, 15,000 സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ ‌

രാജ്യത്ത് അഞ്ച് സർവകലാശാല ടൗൺഷിപ്പുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പ്രധാന വ്യാവസായിക-ലോജിസ്റ്റിക്സ് ഇടനാഴികൾക്കു സമീപമാണ് ഇവ സ്ഥാപിക്കുക. ഒന്നിലധികം സർവ്വകലാശാലകൾ, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ ഉണ്ടാകും.

പെണ്‍കുട്ടികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഹോസ്റ്റലുകള്‍ സ്ഥാപിക്കും. സ്റ്റെം സ്ഥാപനങ്ങളോട് അനുബന്ധിച്ചാകും ഇവ നിര്‍മ്മിക്കുക.

പെണ്‍കുട്ടികള്‍ക്ക് ശാസ്‌ത്ര സാങ്കേതിക എന്‍ജിനീയറിങ് ഗണിത പഠന രംഗത്ത് കൂടുതല്‍ അവസരം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റെം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രീയേറ്റിവ് ടെക്‌നോളജിയുടെ സഹായത്തോടെ 15,000 സെക്കന്‍ഡറി വിദ്യാലയങ്ങളിലും 500 കോളജുകളിലും അനിമേഷന്‍, വിഷ്വല്‍ എഫക്‌ട്‌സ്, ഗെയിമിങ്, കോമിക്‌സ് (എവിജിസി) തുടങ്ങിയവ പരിശീലിപ്പിക്കുന്ന കണ്ടന്‍റ് ലാബുകള്‍ സ്ഥാപിക്കും. ബജറ്റിൽ യു.ജി.സിക്ക് 3,709 കോടി രൂപ വകയിരുത്തി.

എയിംസ് മോഡലിൽ മുന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ

ആയുര്‍വേദ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി എയിംസ് മോഡലിൽ മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ(എ.ഐ.എ) സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഏത് സംസ്ഥാനങ്ങളിലാണ് ഇവ സ്ഥാപിക്കുകയെന്ന് പ്രാഖ്യപിച്ചിട്ടില്ല. ആയുഷ് ഫാര്‍മസികള്‍, ആയുര്‍വേദ മരുന്ന് ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സര്‍ട്ടിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയര്‍ത്തും. ഫാര്‍മസികളുടെ ആധുനിക വത്കരണത്തിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ നിലവാരത്തിലുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരായ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.

രണ്ടാമത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetexpenditureincomeUnion Budget 2026
News Summary - union budget income and expenditure
Next Story