Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റ്ഫോക് മാധ്യമ പുരസ്‌കാരം നിസാർ പുതുവനക്ക്

text_fields
bookmark_border
‘മാധ്യമം ഓൺലൈനി’ൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് അവാർഡിന് അർഹനാക്കിയത്
ഇറ്റ്ഫോക് മാധ്യമ പുരസ്‌കാരം നിസാർ പുതുവനക്ക്
cancel
Listen to this Article

തൃശൂർ: കേരള സംഗീത നാടക അക്കാദമി അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ‘മാധ്യമം’ സീനിയർ റിപ്പോട്ടർ നിസാർ പുതുവനക്ക്. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിച്ച പ്രത്യേക നാടക വാർത്തകളാണ് അവാർഡിന് അർഹനാക്കിയത്. 2024ലും സമഗ്ര റിപ്പോർട്ടിനുള്ള ഇറ്റ് ഫോക് പുരസ്‌കാരം നേടിയിരുന്നു.

യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫസ്റ്റ് ലാഡ്‍ലി മീഡിയ ഫെല്ലോഷിപ്പ്, ദേശീയ മാധ്യമ അവാർഡ്​, നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ഫെല്ലോഷിപ്പ്, യുനൈറ്റഡ്​ നേഷൻ പോപ്പു​ലേഷൻ ഫസ്​റ്റ്​ ലാഡ്‍ലി മീഡിയ അവാർഡ്​, ഇന്ത്യ പ്രസ്​ ക്ലബ്​ ഓഫ്​ നോർത്ത്​ അമേരിക്ക മാധ്യമ അവാർഡ്​, യൂനിസെഫ്​ സ്​പെഷ്യൽ അച്ചീവ്​മെന്‍റ്​ പുരസ്​കാരം, കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്പ്​, അംബേദ്​കർ മാധ്യമ അവാർഡ്​, ഗ്രീൻ റിബ്ബൺ മാധ്യമ അവാർഡ്, സംസ്ഥാന സർക്കാറിന്‍റെ 2019ലെ കയർ കേരള അവാർഡ്​ എന്നിവ ലഭിച്ചിട്ടുണ്ട്​.

ആലപ്പുഴ പല്ലന പാനൂർ പുതുവനയിൽ പരേതനായ മൈതീൻ കുഞ്ഞിന്‍റെയും ജമീലയുടെയും മകനാണ്​. ഭാര്യ കോളജ് അധ്യാപികയായ ഷഹന സൈനുല്ലാബ്​ദീൻ. മകൻ: അഹ്​മദ്​ നഥാൻ.

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ മികച്ച കവറേജിനുള്ള അച്ചടി മാധ്യമത്തിനുള്ള അവാർഡ് ദേശാഭിമാനി പത്രം കരസ്ഥമാക്കി. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർ മിനി മുരിങ്ങത്തേരി (ദി ഹിന്ദു), മികച്ച ഫോട്ടോഗ്രാഫർ എം.എ ശിവപ്രസാദ് (ദേശാഭിമാനി) എന്നിവരാണ്. ശ്രവ്യ മാധ്യമ രംഗത്തെ മികച്ച കവറേജിനുള്ള അവാർഡ് ആകാശവാണി തൃശൂർ, മികച്ച റിപ്പോർട്ടർ വൈ.എസ് പൗർണ്ണമി (ആകാശവാണി തൃശ്ശൂർ) എന്നിവരാണ്. ദൃശ്യ മാധ്യമ രംഗത്തെ മികച്ച കവറേജിനുള്ള അവാർഡ് മനോരമ ന്യൂസിലെ സാൻജോ ബേബി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nizar Puthuvana Madhyamam online bags ITFoK's media award for best coverage
Next Story